കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദബോസിനെ സ്വീകരിക്കാതെ ബിജെപിയിലെ ഒരു വിഭാഗം; അവസരം മുതലാക്കി കൃഷ്ണദാസ് പക്ഷവും ശോഭയും

Google Oneindia Malayalam News

കൊച്ചി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ശേഷം ആദ്യമായി കേരള സന്ദര്‍ശനത്തിനെത്തിയ സി വി ആനന്ദബോസിനെ സ്വീകരിക്കാന്‍ എത്താതെ ഒരു വിഭാഗം ബി ജെ പി നേതാക്കള്‍. ജന്മനാട്ടിലെ സ്വീകരണത്തിനായി കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സി വി ആനന്ദബോസിനെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍, ഔദ്യോഗിക വിഭാഗത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് എത്തിയത്.

എ എന്‍ രാധാകൃഷ്ണന്‍ പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ് നേതാവാണ്. ശോഭാ സുരേന്ദ്രനാകട്ടെ കെ സുരേന്ദ്രന്‍ പ്രസിഡന്റായത് മുതല്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരിക്കുകയാണ്. കോര്‍ കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ മാറ്റി നിര്‍ത്തിയിരുന്നു. ഇവരെ കൂടാതെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയ പി കെ കൃഷ്ണദാസ് പക്ഷത്തെ പി ആര്‍ ശിവശങ്കരനും ആണ് വിമാനത്താവളത്തില്‍ സി വി ആനന്ദബോസിനെ സ്വീകരിച്ചത്.

1

'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര

2

കേരളത്തിലെ ഔദ്യോഗിക നേതൃത്വവുമായി അടുപ്പമുള്ള ബി ജെ പി കേന്ദ്ര നേതൃത്വത്തിലെ ഒരു പ്രമുഖന്റെ നിര്‍ദേശ പ്രകാരമാണ് ഔദ്യോഗികപക്ഷം സി വി ആനന്ദബോസിനെ സ്വീകരിക്കാന്‍ എത്താതെ മാറിനിന്നത് എന്ന റിപ്പോര്‍ട്ടുണ്ട്. ഒരു മലയാളിക്ക് പാര്‍ട്ടി നല്‍കിയ വലിയ ബഹുമതിയാണ് ഗവര്‍ണര്‍ സ്ഥാനം എന്നിരിക്കെ ചുമതലയേറ്റെടുത്ത് നാട്ടില്‍ വരുമ്പോള്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് പോലും സ്വീകരിക്കാനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്.

വരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പംവരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പം

3

മാത്രമല്ല ഗവര്‍ണര്‍ വരുന്നതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി തന്നെ തയാറാക്കി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റായത് മുതല്‍ മുരളീധര വിഭാഗം പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയതാണ്. പല നേതാക്കളേയും ഒതുക്കി നിര്‍ത്തുന്നതില്‍ ഔദ്യോഗിക പക്ഷത്തിന് സാധിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് വക്തവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയത്.

രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനിരണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

4

മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ നേരത്തെ കെ സുരേന്ദ്രന്റെ നേതൃത്വത്തെ പരസ്യമായി തന്നെ വിമര്‍ശിച്ചിരുന്നു. അതേസമയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി വി ആനന്ദ ബോസ് ബി ജെ പിയില്‍ ചേര്‍ന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു സി വി ആനന്ദബോസിന്റെ പ്രവര്‍ത്തനം. മേഘാലയ സര്‍ക്കാര്‍ ഉപദേഷ്ടാവായി തുടരുന്നതിനിടെ ആണ് സി വി ആനന്ദബോസിനെ ഗവര്‍ണാര്‍ ആയി നിയമിക്കുന്നത്.

5

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ സി വി ആനന്ദ ബോസിനോട് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി വി ആനന്ദബോസ് മത്സരിക്കാനില്ല എന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സി വി ആനന്ദ ബോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
section of bjp leaders not come to welcom bengal governor cv anandabose, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X