കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'10 മണിക്ക് അടച്ചില്ലെങ്കില്‍ പ്രസവത്തിന്റെ ബില്ല് കൊടുക്കേണ്ടിവരും'; തലച്ചോറില്ലെന്ന് മറുപടി

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ സമരം വാര്‍ത്തകളില്‍ നിറയുകയാണ്. ഹോസ്റ്റല്‍ ഗേറ്റ് പത്ത് മണിക്ക് അടയ്ക്കുന്നതിനെതിരെയാണ് യു ജി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. എന്നാല്‍ സമരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. പരിധിവിട്ട കമന്റുകളാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഇതില്‍ വിപിന്‍ ദാസ് എന്നയാള്‍ പങ്കുവച്ച കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

kerala

ഹോസ്റ്റല്‍ പത്ത് മണിക്ക് അടച്ചില്ലെങ്കില്‍ പത്ത് മാസം കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ പ്രസവത്തിന്റെ ബില്‍ അടയ്‌ക്കേണ്ടിവരുമെന്നാണ് ഇയാള്‍ കമന്റ് ചെയ്തിരിക്കുന്നത് ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഈ കമന്റിനെതിരെ ഡോ മനോജ് വെള്ളനാട് പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ കമന്റിട്ട വിപിന്‍ദാസിനെപ്പോലെയുള്ള നൂറുകണക്കിന് ആണ്‍ ശരീരങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കടിയില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്ന് മനോജ് വെള്ളനാട് പറയുന്നു. ഇവരുടെ തലച്ചോറ് അര ഭാഗത്തെവിടെയോ ആയതിനാല്‍ ഉപദേശം, ബോധവല്‍കരണം ഒന്നും നടപ്പിലാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാവരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്,
ഈ കമന്റിട്ട വിപിന്‍ദാസിനെപ്പോലെയുള്ള നൂറുകണക്കിന് ആണ്‍ ശരീരങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കടിയില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഇവരെല്ലാം തന്നെ രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ ആക്രമിക്കാന്‍ സാധ്യതയുളളവരോ, അല്ലെങ്കില്‍ അങ്ങനെ ആക്രമിക്കുന്നത് സ്വാഭാവികമെന്ന് കരുതുന്നവരോ ആണ്. അവരെ തിരിച്ചറിയുന്ന അച്ഛനമ്മമാര്‍, ഭാര്യമാര്‍, സഹോദരങ്ങള്‍, മക്കള്‍ തുടങ്ങിയവര്‍ ഈ ജീവികള്‍ രാത്രി എട്ടു മണിക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലാന്ന് ഉറപ്പു വരുത്തേണ്ടത് സാമൂഹ്യ സുരക്ഷയ്ക്കത്യാവശ്യമാണ്.

എന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടിഎന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടി

ഇവരുടെ തലച്ചോറ് അര ഭാഗത്തെവിടെയോ ആയതിനാല്‍ ഉപദേശം, ബോധവല്‍കരണം ഒന്നും നടപ്പിലാവില്ല. പിടിച്ചു പൂട്ടിയിടുകയോ കെട്ടിയിടുകയോ മാത്രമേ വഴിയുള്ളൂ. വീട്ടു തടങ്കല്‍ പറ്റാത്തവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ സഹായം തേടാവുന്നതാണ്.
ഭയക്കണം. എന്നാലും ജാഗ്രത നല്ലതാണ്.

അതേസമയം, ഹോസ്റ്റല്‍ സമയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുരളി തുമ്മാരുകുടി പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

രാത്രി കര്‍ഫ്യൂ
തൊള്ളായിരത്തി എണ്‍പത്തി ആറില്‍ ഐ ഐ ടിയില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ അവിടെ ഹോസ്റ്റലുകളില്‍ കര്‍ഫ്യൂ ഒന്നുമില്ല. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ആയാലും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ആയാലും
തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ ബോംബെയില്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിട്യൂട്ടില്‍ പഠിപ്പിക്കാന്‍ എത്തുമ്പോള്‍ അവിടെ ഹോസ്റ്റലില്‍ ആണ്‍ പെണ്‍ ഭേദമില്ല.
കഴിഞ്ഞ നുറ്റാണ്ടിലെ കാര്യമാണ് പറയുന്നത്
ഇക്കാര്യത്തില്‍ ഒക്കെ ഇന്നും കേരളത്തിലെ ഓരോ സ്ഥാപനത്തിലെ കുട്ടികളും സമരം ചെയ്യേണ്ടി വരുന്നത് കഷ്ടമാണ്
ഒറ്റ സര്‍ക്കാര്‍ ഉത്തരവില്‍ ഇത്തരം കര്‍ഫൂ ഒക്കെ എടുത്തുമാറ്റണം. വിവേചനം നിയമവിരുദ്ധവും ശിക്ഷാര്‍ഹവും ആകണം.
എന്നെങ്കിലും ഒക്കെ നാട്ടിലും നേരം വെളുക്കുമെന്ന് ആഗ്രഹിക്കാം

English summary
Section on social media insulted the hostel strike in Kozhikode Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X