കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയത രൂക്ഷം

  • By Desk
Google Oneindia Malayalam News

വടകര : മുസ്‌ലിം ലീഗ് വടകര മണ്ഡലം സഹഭാരവാഹികളെ നിയമിച്ചതിനെ ചൊല്ലിവിഭാഗീയത രൂക്ഷമായി. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി എംസി 6 വോട്ടിനും, സെക്രട്ടറിയായി ഒകെ കുഞ്ഞബ്ദുള്ള 1 വോട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഏഴ് സഹഭാരവാഹികളെ തിരഞ്ഞെടുക്കുന്ന തീരുമാനം മണ്ഡലത്തിലെ മുനിസിപ്പല്‍ ഏരിയാ കമ്മിറ്റിക്കും, പഞ്ചായത്ത് കമ്മിറ്റികള്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം ലംഘിച്ച് പ്രസിഡണ്ടും സെക്രട്ടറിയും ചേര്‍ന്ന് 7 സഹ ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

മാരകമായ മയക്കുമരുന്നിന്റെ വില ഗ്രാമിന് 4000 രൂപ, വാങ്ങുന്നത് ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന്, പിടിയിലായത് ന്യൂ ഇയര്‍ ആഘോഷത്തിന് എത്തിക്കുന്നതിനിടയില്‍മാരകമായ മയക്കുമരുന്നിന്റെ വില ഗ്രാമിന് 4000 രൂപ, വാങ്ങുന്നത് ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന്, പിടിയിലായത് ന്യൂ ഇയര്‍ ആഘോഷത്തിന് എത്തിക്കുന്നതിനിടയില്‍

മൂന്ന് വൈസ് പ്രസിഡണ്ടുമാരെയും, മൂന്ന് ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നിവരെയാണ് പ്രസിഡണ്ടും സെക്രട്ടറിയും ചേര്‍ന്ന് നോമിനേറ്റ് ചെയ്തത്. പാര്‍ട്ടി കൗണ്‍സില്‍ തീരുമാനമായിരുന്നു സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കണമെന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി വടകര മുനിസിപ്പല്‍ ഏരിയാ കമ്മിറ്റിയും, ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് പഞ്ചായത്ത് കമ്മിറ്റികളും നല്‍കിയ ഭാരവാഹികളുടെ പേരുകള്‍ പരിഗണിക്കാത്തതാണ് വിഭാഗീതയ ഉടലെടുക്കാന്‍ കാരണമായിരിക്കുന്നത്. നേരത്തെ മുനിസിപ്പല്‍ ഏരിയാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയും 68 വോട്ടിന് പരാജയപ്പെട്ടയാളാണ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

iuml

സെക്രട്ടറി സ്ഥാനത്തേക്ക് 68 വോട്ടിന് പരാജയപ്പെട്ട എംപി അബ്ദുള്ള ഹാജിയെയാണ് മണ്ഡലം വൈസ് പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുടെ നടപടിക്കെതിരെ വടകര മുനിസിപ്പല്‍ കമ്മിറ്റി, ചോറോട് പഞ്ചായത്ത് കമ്മിറ്റിയും സംസ്ഥാന, ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പല്‍ ഏരിയാ കമ്മിറ്റി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം തിരഞ്ഞെടുക്കപ്പെട്ട ഭാരാവാഹികളുടെ നടപടി ഏകപക്ഷീയമാണെന്നും, ഈ തീരുമാനം തിരുത്തണമെന്നും ആവശ്യം ഉയര്‍ന്നു. മണ്ഡലം കമ്മിറ്റി നടത്തുന്ന
പരിപാടിയില്‍ നിന്നും വിട്ടുനില്‍കുകവാനും, മുഴുവന്‍ പരിപാടികളും
ബഹിഷ്‌കരിക്കാനുള്ള തീരുമാനവും പ്രവര്‍ത്തകര്‍ എടുത്തിരിക്കുകയാണ്. സമാന്തര പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കീഴ് ഘടങ്ങള്‍ക്കും മുനിസിപ്പല്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ പ്രശ്‌നം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്നാണ് പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

English summary
Sectionalism in Vadakara muslim league as election came
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X