Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനൊപ്പം കേരളത്തിലെ തീവ്ര മതസംഘടനകള്‍ മാത്രമല്ല, മതേതര വാദികളുമുണ്ട്

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ 21 യുവാക്കളെ കാണാതായ സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘമാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

കോഴിക്കോട്: തീവ്ര മത സംഘടകള്‍ക്ക് പുറമെ മതേതരമെന്ന് വാദിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളും ഐസിസിന്റെ ഏജന്‍സികളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇവര്‍ ഐസിസിനുവേണ്ടി കേരളത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതായും റിപ്പോര്‍ട്ടിലുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍നിന്നുള്ള 30ല്‍ അധികം യുവാക്കള്‍ അഫ്ഗാനിസ്ഥാനില്‍ സംഘടിപ്പിക്കപ്പെട്ട ഐസിസിന്റെ പരിശീലന ക്യാംപില്‍ പങ്കെടുത്തതായും ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവരില്‍ പലരും ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ രൂപീകരിക്കാനായി ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ 21 യുവാക്കളെ കാണാതായ സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘമാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തില്‍നിന്നും ഗള്‍ഫില്‍ പോയി ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കള്‍ക്ക് ഐഎസുമായി ഉറ്റ ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

ഭീകരവാദം ഇന്ത്യയില്‍ വളര്‍ത്തുന്നതിന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്യാമ്പില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ യുവാക്കള്‍ക്കുള്ള സാമ്പത്തീക സഹായം നല്‍കിയ പ്രവാസികളായ ചില വ്യവസായ പ്രമുഖരും എന്‍ഐഎ യുടെ നിരീക്ഷണത്തിലാണ്.

 അന്വേഷണം

അന്വേഷണം

രാജ്യാന്ത ഭീകര സംഘടനയായ ഐസിസില്‍ അംഗമായി ഇന്ത്യയില്‍ തിരിച്ചെത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പദ്ധതിയിടാന്‍ നേതൃത്വം നല്‍കിയിരുന്ന തൊടുപുഴ സ്വദേശി സുബ്ഹാനിയെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ വിശദ വിവരങ്ങളാണ് എന്‍ഐഎ പുറത്തു വിട്ടത്.

വിവരങ്ങള്‍

വിവരങ്ങള്‍

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സാമ്പത്തീക സഹായം എത്തിച്ചതും, ഇവരെ ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ എത്തിക്കുന്നതിനുമുള്ള സാമ്പത്തീകമായും അല്ലാതെയുമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും ഇവരാണ്. അതിനാല്‍ തന്നെ ഇവര്‍ക്കെതിരെയുള്ള വിശദ വിവരങ്ങള്‍ എന്‍ഐഎക്കു ലഭിച്ചിട്ടുണ്ട്.

റിക്രൂട്ട്‌മെന്റ്

റിക്രൂട്ട്‌മെന്റ്

സംസ്ഥാനത്തെ തീവ്രവാദ സ്വഭാവം പുലര്‍ത്തുന്ന മതസംഘടനകള്‍ മാത്രമല്ല, മതേതര സംഘടനകളെന്ന് അവകാശപ്പെടുന്നവരും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+