ടിപി വിധി: കെകെ രമയ്ക്ക് പൊലിസ് സംരക്ഷണം
കോഴിക്കോട്: ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി 22ന് വരാനിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ കെകെ രമയ്ക്ക് പൊലീസ് സംരക്ഷണം. ആര്‍ എം പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
രമയ്ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി. നേരത്തെയും രമയ്ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ തയ്യാറായെങ്കിലും അവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേസിന്റെ വിധി വരുന്ന സാഹചര്യത്തിലാണ് വീണ്ടും സംരക്ഷണം നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ സുരക്ഷ ശക്തമാക്കാന്‍ എ ഡി ജി പി ശങ്കറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ശക്തമായ സുരക്ഷാ നടപടികളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം, വിധി വരുന്ന ജനുവരി 22ന് സംയമനം പാലിക്കണമെന്ന് സിപിഎം കണ്ണൂര്‍, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിധി അനുകൂലമായാലുള്ള സന്തോഷ പ്രകടനമോ പ്രതികൂരമായാലുള്ള പ്രതിഷേധ പ്രകടനമോ നടത്തരുതെന്ന് ജില്ലാകമ്മിറ്റികള്‍ ഇരുമേഖലയിലെയും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications