Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന: ഏറ്റുമുട്ടല്‍ അമിത് ഷായുടെ യോഗത്തിന് പിന്നാലെ

ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപ്പോര ജില്ലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ നടന്നതെന്നാണ് വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നത്. ബന്ദിപ്പോര ജില്ലയിലെ അരഗാം മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി വൈകി സുരക്ഷാ സേന ഇവിടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

പരിശോധനയ്ക്കിടെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടന്‍ തന്നെ സേനയും തിരിച്ചടിച്ചു. ഈ തിരിച്ചടിയില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. ബാക്കിയുള്ളവർക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

jammu-kashmir-attack-

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതെന്നാണ് ശ്രദ്ധേയം. ജമ്മു മേഖലയിൽ ഉയർന്നുവരുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കാന്‍ ഷാ ഉന്നത ഉദ്യോഗസ്ഥരോട് യോഗത്തിൽ നിർദ്ദേശിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, കരസേനാ മേധാവി (നിയുക്ത) ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, സി എ പി എഫ് ഡയറക്ടർ ജനറൽ, ചീഫ് സെക്രട്ടറി, ജമ്മു കശ്മീർ ഡി ജി പി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരായിരുന്നു അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്.

ജമ്മു ഡിവിഷനിലെ കശ്മീർ താഴ്‌വരയിൽ, 'പ്രാദേശിക മേധാവിത്വ പദ്ധതി'യിലൂടെയും 'സീറോ ടെറർ' പദ്ധതിയിലൂടെയും നേടിയ വിജയങ്ങൾ ആവർത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകി. നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്തി പുതിയ പ്രവർത്തന മാതൃക സൃഷ്ടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടം അതിൻ്റെ നിർണായക ഘട്ടത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വളരെ സംഘടിത ഭീകരാക്രമണങ്ങളിൽ നിന്ന് കേവലം പ്രോക്സി യുദ്ധമായി തീവ്രവാദ പ്രവർത്തനങ്ങൾ ചുരുങ്ങിയിട്ടുണ്ടെന്നതാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോക്സി യുദ്ധവും വേരോടെ പിഴുതെറിയാൻ ഗവൺമെന്റ് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

സുരക്ഷാ ഭീഷണിയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും, അത്തരം പ്രദേശങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷാ ഏജൻസികൾ തമ്മിൽ തടസ്സങ്ങളില്ലാത്ത ഏകോപനം നടത്തുന്നതിനെ കുറിച്ഛ് അമിത് ഷാ എടുത്തു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭീകരതയ്‌ക്കെതിരെയുള്ള സഹിഷ്ണുതയില്ലാത്ത നയം ആവർത്തിച്ച ആഭ്യന്തര മന്ത്രി, ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുമെന്നും വ്യക്തമാക്കി.

കേന്ദ്രഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ കശ്മീർ താഴ്‌വരയിൽ നല്ല ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിൽ റെക്കോർഡ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വിജയകരമായ നടത്തിപ്പിന് സുരക്ഷാ ഏജൻസികളെയും ജമ്മു കശ്മീർ ഭരണകൂടത്തെയും അമിത് ഷാ അഭിനന്ദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+