കേരളവും ഭയക്കണം... ഭീകരാക്രമണ ഭീഷണി
തിരുവനന്തപുരം: അറബിക്കടല്‍ വഴി ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിനും ഭീഷണി. കേരള തീരവും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തീവ്രവാദികളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.
590 കിലോമീറ്റര്‍ കടല്‍തീരമുള്ള സംസ്ഥാനമാണ് കേരളം. ഇതുകൊണ്ട് തന്നെ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തിരഞ്ഞെടുത്തേക്കാവുന്ന സംസ്ഥാനമായും കേരളത്തെ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തെ തീരദേശത്തെ മുഴുവന്‍ റഡാര്‍ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ തുടരുകയാണ്.

ദക്ഷിണമേഖല നാവിക കമാന്‍ഡും തീര സംരക്ഷണ സേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നാവിക സേനയുടെ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍ സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഡോര്‍ണിയര്‍ വിമാനങ്ങളും ചേതക് ഹെലി കോപ്റ്ററുകളും നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്.
അടുത്തിടെ ചെന്നൈയില്‍ പിടിയിലായ ഐഎസ്‌ഐ ഏജന്റ് സാക്കിര്‍ ഹുസൈനില്‍ നിന്നും ശ്രീലങ്കന്‍ പൗരന്‍ അരുണ്‍ ശെല്‍വരാജില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ദക്ഷിണേന്ത്യയും തീവ്രവാദ ഭീഷണി നേരിടുന്നുണ്ട്. മേഖലയിലെ പല തന്ത്രപ്രധാന കേന്ദ്രങ്ങളുടേയും ചിത്രങ്ങള്‍ ഇവര്‍ പലര്‍ക്കും കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കേരളം കുറേ നാളായി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി വിലയിരുത്തപ്പെടുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേളത്തില്‍ നിന്ന് സഹായം ലഭിച്ചേക്കാം എന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications