കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തരല്ലാത്തവരെ പ്രവേശിപ്പിക്കില്ല! അരയും തലയും മുറുക്കി പോലീസ്! യുവതികള്‍ എത്തിയേക്കില്ല?

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ഭക്തരല്ലാത്തവരെ ശബരിമലയില്‍ അടുപ്പിക്കില്ല | Oneindia malayalam

ചിത്തിര ആട്ട പൂജയ്ക്കായി നവംബര്‍ അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ പമ്പയിലും നിലയ്ക്കലും സുരക്ഷ ശക്തമാക്കി പോലീസ്. ഇന്ന് മുതല്‍ വന്‍ പോലീസ് സന്നാഹത്തേയാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമായി വിന്യസിച്ചിരിക്കുന്നത്. വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍ നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ആ കോപ്പിയടിച്ച ഉഴപ്പന്‍ അപ്പൂപ്പനാരാണ്? കാര്‍ത്യാനിയമ്മയുടെ മറുപടിയില്‍ വീണ്ടും ഞെട്ടി മലയാളികള്‍ആ കോപ്പിയടിച്ച ഉഴപ്പന്‍ അപ്പൂപ്പനാരാണ്? കാര്‍ത്യാനിയമ്മയുടെ മറുപടിയില്‍ വീണ്ടും ഞെട്ടി മലയാളികള്‍

sabapro3-1541220032.jpg

എല്ലാ പാതകളിലും പോലീസിന്‍റെ നേതൃത്വത്തില്‍ കര്‍ശന വാഹനപരിശോധന നടത്തും. ഭക്തരല്ലാത്തവരെ പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ല. കൂടാതെ ഇരുമുടി കെട്ടില്ലാതെ വരുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡും കൈയ്യില്‍ കരുതണം. ഇത്തവണ നടതുറക്കുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.

മരിച്ച അയ്യപ്പഭക്തന്‍റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്! തുടയെല്ല് പൊട്ടി രക്തസ്രാവമുണ്ടായിമരിച്ച അയ്യപ്പഭക്തന്‍റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്! തുടയെല്ല് പൊട്ടി രക്തസ്രാവമുണ്ടായി

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് പത്തനംതിട്ട എസ്പി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സുരക്ഷ ആവശ്യപ്പെട്ട് യുവതികള്‍ ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെനന് ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരോട് പോലീസിനെ സമീപിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതുവരേയും ആരും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ്:ശബരിമലയും ചീറ്റി! ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്ന് റിപ്ലബിക് ടിവി സര്‍വ്വേലോക്സഭാ തിരഞ്ഞെടുപ്പ്:ശബരിമലയും ചീറ്റി! ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്ന് റിപ്ലബിക് ടിവി സര്‍വ്വേ

English summary
security strengthened at sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X