Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ ഭീഷണിപ്പെടുത്തിയത് ആര്? പരാതി നല്‍കിയവര്‍ എന്ന് പറഞ്ഞാല്‍ എല്ലാം തീരുമോ? ആ പേരുകള്‍...

കൊച്ചി: തനിക്ക് സുരക്ഷാ ഭീഷണി ഉണ്ട് എന്നാണ് ദിലീപ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നാണ് ആ ഭീഷണി എന്നും ദിലീപ് പറയുന്നുണ്ട്.

എന്നാല്‍ ആരാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും അവസാനിക്കുന്നു. സ്വകാര്യ സുരക്ഷ ഏജന്‍സി സംബന്ധിച്ച് പോലീസ് നല്‍കിയ നോട്ടീസില്‍ ആയിരുന്നു ദിലീപിന്റെ മറുപടി.

ദിലീപിനെതിരെ ആരൊക്കെയാണ് പരാതി നല്‍കിയിട്ടുള്ളത് എന്നാണ് ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ?

ഭീഷണി സത്യമോ?

ഭീഷണി സത്യമോ?

തനിക്ക് ഭീഷണി ഉണ്ട് എന്ന് ദിലീപ് പറയുമ്പോള്‍ അതിനെ തള്ളിക്കളയാന്‍ പോലീസിന് സാധ്യമല്ല. എന്നാല്‍ അത് തെളിയിക്കേണ്ട ബാധ്യത ദിലീപിന് തന്നെ ആണ്.

പരാതിയില്ലേ?

പരാതിയില്ലേ?

ഇത്തരത്തില്‍ സുരക്ഷ ഭീഷണിയുണ്ടെങ്കില്‍ എന്തുകൊണ്ട് ദിലീപ് പോലീസിനെ സമീപിച്ചില്ല എന്ന ചോദ്യവും നിര്‍ണായകമാണ്. അങ്ങനെയൊരു ഭീഷണി ഉണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പോലീസിനെ സമീപിക്കുക എന്നത് തന്നെ ആയിരുന്നു.

ആരാണ് പിന്നില്‍?

ആരാണ് പിന്നില്‍?

തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നാണ് ഭീഷണിയുള്ളത് എന്നാണ് ദിലീപ് പോലീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. ആരൊക്കെയാണ് ദിലീപിനെതിരെ പരാതി നല്‍കിയിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആരെങ്കിലും പരാതി നല്‍കിയതായി അറിവില്ല. ആ കേസില്‍ താന്‍ നല്‍കിയ പരാതിയില്‍ ദിലീപിന്റെ പേരില്ലെന്ന് നടി തന്നെ തുറന്ന് പറഞ്ഞിട്ടും ഉണ്ട്.

ഡി സിനിമാസ്

ഡി സിനിമാസ്

ഡി സിനിമാസ് ഭൂമി കൈയ്യേറി എന്നൊരു പരാതി ആയിരുന്നു ദിലീപിനെതിരെ ഉണ്ടായിരുന്നത്. അത് നല്‍കിയത് ദിലീപിന്റെ ആദ്യകാല സുഹൃത്തും അയല്‍വാസിയും ആയ സന്തോഷ് ആയിരുന്നു.

സന്തോഷിന് നേര്‍ക്ക്

സന്തോഷിന് നേര്‍ക്ക്

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിറകേ സന്തോഷിന്റെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായതായി ആരോപണം ഉണ്ട്. സന്തോഷ് ഈ വിഷയത്തില്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

മോശം പരാമര്‍ശം

മോശം പരാമര്‍ശം

ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ദിലീപിനെതിരെ പലരും പരാതികള്‍ ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ആയിരുന്നു ദിലീപ് അന്ന് അത്തരം ഒരു പരാമര്‍ശം നടത്തിയത്.

സംശയങ്ങള്‍ പലവഴിക്ക്

സംശയങ്ങള്‍ പലവഴിക്ക്

ദിലീപിനോട് ശത്രുക്കള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അത് സിനിമയില്‍ നിന്ന് തന്നെ ആണ് എന്നും പറയപ്പെടുന്നു. ഇവരില്‍ ആരെങ്കിലും ആണോ ഭീഷണിക്ക് പിന്നില്‍ എന്ന കാര്യം ദിലീപ് തന്നെയാണ് വെളിപ്പെടുത്തേണ്ടത്.

ഗൂഢാലോചന

ഗൂഢാലോചന

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണം ദിലീപ് നേരത്തേ ഉന്നയിച്ചിരുന്നു. ചില പേരുകളും ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അതില്‍ പറയുന്നവര്‍ക്ക് ഈ ഭീഷണിയുമായി ബന്ധമുണ്ടോ എന്നും വ്യക്തമല്ല.

കാത്തിരിക്കാം

കാത്തിരിക്കാം

എന്തായാലും ഈ വിഷയത്തില്‍ സത്യം വെളിപ്പെടുത്തേണ്ടത് ദിലീപ് ആണ്. അങ്ങനെ ഒരു ഭീഷണിയുണ്ടെങ്കില്‍ അത് അന്വേഷിക്കുകയും ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+