കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളില്ലാ വിമാനങ്ങള്‍, 72 സിസിടിവി ക്യാമറകള്‍... സുരക്ഷാവലയത്തില്‍ ശബരിമല

സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആധുനിക സാങ്കേിത വിദ്യകള്‍ ഉപയോഗിക്കുന്നു

  • By Manu
Google Oneindia Malayalam News

ശബരിമല: മണ്ഡലകാലത്തിന് തുടക്കം കുറിച്ചതിനു പിന്നാലെ ശബരിമല ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണം ശക്തമാക്കി. പഴുതടച്ച സുരക്ഷയാണ് ഇത്തവണ ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ നേരിടേണ്ടിവന്ന വന്ന പ്രത്യേക സാഹചര്യങ്ങളും പോലീസിന്റെ പഴയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് സുരക്ഷ ശക്തമാക്കിയതെന്ന് ശബരിമല ചീഫ് കോര്‍ഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയുമായ സുധേഷ് കുമാര്‍ വ്യക്തമാക്കി.

1

സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആധുനിക സാങ്കേിതവിദ്യകളാണ് ഇത്തവണ ഉപയോഗിച്ചിട്ടുള്ളത്. ശബരിമലയെയും സമീപപ്രദേശത്തെയും നിരീക്ഷിക്കുന്നതായി ഡോണുകള്‍ (ആളില്ലാ വിമാനങ്ങള്‍) ഇത്തവണ ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്നതാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മാത്രമല്ല ശബരിമലയിലെത്തുന്നവരുടെ ഓരോ നീക്കങ്ങളും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. 72 സിസിടിവി ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ പരിശോധിക്കുകയും ചെയ്യും.

2

മറ്റു സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സുരക്ഷാ സഹകരണം ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ഇതര സംസ്ഥാനക്കാരുടെ സുരക്ഷയില്‍ കേരള പോലീസിനെ സഹായിക്കാനായി ഉണ്ടാവും.

3

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ആര്‍പിഎഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സേവനം ശബരിമലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല എല്ലാ ആഴ്ചയും സ ന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള രണ്ട് ഐജിമാരില്‍ ഒരാള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തെത്തും.

English summary
Security tightened in Sabari mala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X