കേരളത്തിലും ഡ്രോൺ ആക്രമണത്തിന് സാധ്യത; ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്രം
Malayalam news, latest Malayalam news, മലയാളം വാര്‍ത്തകള്‍, പുതിയ മലയാളം വാര്‍ത്തകള്‍, മലയാളം ന്യൂസ്
തിരുവനന്തപുരം: ജമ്മു കശ്മീരിൽ വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം നടത്തുകയും തുടർച്ചയായ ദിവസങ്ങളിൽ ഡ്രോൺ സാനിധ്യം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തെക്കൻ സംസ്ഥാനങ്ങളിലും ജാഗ്രത നിർദേശം. ഡ്രോൺ ആക്രമണ സാധ്യതയുള്ളതിനാൽ കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ഭീകരസംഘടനകൾ ഡ്രോൺ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള വിവരം കേന്ദ്രത്തിന് ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജമ്മു വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായതിന് സമാനമായ ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സുരക്ഷാ വിഭാഗങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് നിർദേശം. പ്രാദേശികമായ ആക്രമണങ്ങളെ സൂക്ഷിക്കമമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
താലിബാന്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്താനുള്ള സാധ്യതകള്‍ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്ന് ആളുകൾ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയതും കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ അല്‍ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും ചൂണ്ടികാട്ടിയാണ് മുന്നറിയിപ്പ്.
Recommended Video
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം ചൈന ഏറ്റെടുത്ത സാഹചര്യവും മുന്നറിയിപ്പിന് പിന്നിലുണ്ട്. തുറമുഖം എറ്റെടുത്തതിന് പിന്നാലെ തീരസംരക്ഷണ സേനയും ഇന്ത്യന്‍ നേവിയുടെ രഹസ്യാന്വേഷണ വിഭാഗവും തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലും കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും അതീവ ജാഗ്രതയിലായിരുന്നു. ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണമുണ്ട്.












Click it and Unblock the Notifications