ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി; സംവിധായക ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണത്തിന് സമയം നല്‍കണം എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം കോടതി അംഗീകരിച്ച കോടതി ഐഷയുടെ ഹർജി തള്ളി. അന്വേഷണ പുരോഗതി അറിയിക്കണമെന്നും ദ്വീപ് ഭരണകുടത്തിന് കോടതി നിർദ്ദേശം നൽകി.
ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ ബയോവെപ്പൺ പരാമർശത്തിൽ തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഷ സുൽത്താന കോടതിയെ സമീപിച്ചത്. കേസ്പ്രഥമദൃഷ്ടാ നിലനിൽക്കുന്നതല്ലെന്ന കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആയിഷ കോടതിയെ സമീപിച്ചത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
Recommended Video

സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നായിരുന്നു ഐഷ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നും കോടതിയിൽ ഐഷ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇതുവരെയുള്ള കേസ് അന്വേഷണത്തിൽ ചില നിർണാക കണ്ടെത്തലുകൾ ഉണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് സമയം നൽകണമെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. .
വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications