Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയഗാനത്തിനെതിരെ അനാദരവ്; യുവമോര്‍ച്ച പരാതിപ്പെട്ടു, പിണറായിയുടെ പോലീസ് എഴുത്തുകാരനെ 'പൊക്കി'

ഫേസ്ബുക്കില്‍ കമലിട്ട ചില പോസ്റ്റുകളിലും ദേശീയ ഗാനത്തെ അനാദരിക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിഐജിക്ക് നല്‍കിയ പരാതിയിക്കുമേല്‍ കമലിനെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുക്കുകയായികരുന്നു.

കോഴിക്കോട്: ദേശീയഗാനത്തെ അപമാനിച്ചെന്ന പേരില്‍ എഴുത്തുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' എന്ന നോവലെഴുതിയ കമല്‍ സി ചവറയെന്ന എഴുത്തുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഫിലിം ഫെസ്റ്റിവല്‍ വേധിയില്‍ യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം ശമിക്കും മുമ്പാണ് എഴുത്തുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോഴിക്കോട് നടക്കാവ് പോലീസാണ് കമലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കില്‍ കമലിട്ട ചില പോസ്റ്റുകളിലും ദേശീയ ഗാനത്തെ അനാദരിക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിഐജിക്ക് നല്‍കിയ പരാതിയിക്കുമേല്‍ കമലിനെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുക്കുകയായികരുന്നു.

 കമല്‍ സി ചവറ

കമല്‍ സി ചവറ

കമല്‍ സി ചവറയ്‌ക്കെതിരെ 124 എ വകുപ്പ് പ്രകാരം രാജ്യദോഹകുറ്റമാണ് ചുമത്തിയിരിക്കുന്നത്.

 എഫ്‌ഐആര്‍

എഫ്‌ഐആര്‍

കൊല്ലം സിറ്റി കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി ചവറ പൊലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്തത്. എഴുത്തുകാരനെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹത്തെ ഉടന്‍ കരുനാഗപ്പള്ളി പൊലീസിന് കൈമാറുമെന്നും നടക്കാവ് പൊലീസ് അറിയിച്ചു.

 പോലീസ് നടപടി

പോലീസ് നടപടി

നിയമ വിരുദ്ധമായാണ് പോലീസ് എഫ്‌ഐ ആര്‍ തയ്യാറാക്കിയതെന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറ പറഞ്ഞു.

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

താന്‍ എഴുതികൊണ്ടിരിക്കുന്ന പുതിയ ആക്ഷേപ ഹാസ്യ നോവലിലെ ചില ഭാഗങ്ങളാണ് ഫേസ്ബുക്കില്‍ ഇട്ടതെന്നും ഇതിനെയാണ് ദേശീയ ഗാനത്തെ അനാദരിക്കുന്നുവന്ന് പൊലീസ് പറയുന്നതെന്നും കമല്‍ പറഞ്ഞു.

 കുട്ടികള്‍

കുട്ടികള്‍

സ്‌കൂളിലെ ജനഗണമന ചൊല്ലുമ്പോള്‍ കുട്ടികള്‍ ചെയ്യുന്ന ചില കാര്യങ്ങളെ കുറിച്ചുള്ള നോവലിലെ പരാമര്‍ശമാണ് ദേശീയ ഗാനത്തെ അനാദരിക്കുന്നതെന്ന് ആരോപിക്കുന്നതെന്നും കമല്‍ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+