കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു

Google Oneindia Malayalam News

കൊച്ചി: രാജ്യോദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇന്ന് രാവിലെ നടന്ന ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറിലേറെ നീണ്ടു. അതേസമയം രണ്ടാം തവണയും ഐഷ സുല്‍ത്താനയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയക്കുമ്പോള്‍ തന്നെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐഷ സുല്‍ത്താന്‍ ലക്ഷദ്വീപില്‍ തന്നെ തുടര്‍ന്നത്.

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് കാരണം കോണ്‍ഗ്രസ്: കുറ്റപ്പെടുത്തലുമായി കേന്ദ്ര മന്ത്രിപെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് കാരണം കോണ്‍ഗ്രസ്: കുറ്റപ്പെടുത്തലുമായി കേന്ദ്ര മന്ത്രി

Recommended Video

cmsvideo
ലക്ഷദ്വീപിലെ നിയമനിർമ്മാണം; കേന്ദ്രത്തോടും അഡ്മിനിസ്ട്രേഷനോടും വിശദീകരണം തേടി ഹൈക്കോടതി

ആദ്യം ദിവസത്തേത് എന്ന പോലെ ഇന്നും അഭിഭാഷകനൊപ്പമാണ് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണങ്ങള്‍ തന്നെയാണ് പോലീസിന് മുന്നിലും ഐഷ സുല്‍ത്താന നല്‍കിയത്. കേസില്‍ നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയ്ക്ക് ജാമ്യം നേടി പുറത്തിറങ്ങാന്‍ കഴിയുമായിരുന്നു. അതേസമയം, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെ കൂടി വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് കവരത്തി പൊലീസ്.

aishasultana

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ ഉപയോഗിക്കുകയാണെന്ന് ഐഷ പറഞ്ഞെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയിലായിരുന്നു രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം പ്രധാനമായും ഐഷയോട് ചോദിച്ചത്.

ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
sedition case: Aisha Sultana questioned again and released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X