Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഉപാധികളോടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം അനുവദിക്കണം. 50000 രൂപയുടെ ബോണ്ടില്‍ കീഴ്ക്കോടതിയാണ് ജാമ്യം അനുവദിക്കേണ്ടത്. അതേസമയം ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 20 നാണ് ഐഷ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ഒരാഴ്ചയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യാത്തിന്‍റെ കാലാവധി.

അതേസമയം ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അതിശക്തമായി എതിര്‍ത്തിരുന്നു. ഐഷ ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്ര ബയോവെപ്പണ്‍ ഉപയോഗിച്ചെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. പരമാര്‍ശങ്ങള്‍ വിഘടന ചിന്തകള്‍ ഉണ്ടാക്കുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അതേസമയം ലോക്ക്ഡൗൺ ആണെങ്കിലും ലക്ഷദ്വീപിലേക്ക് പോകാൻ അനുമതി നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.

aisha

Recommended Video

cmsvideo
    എറണാകുളം; ലക്ഷദ്വീപിലെ ഭരണ പരിഷ്കരണങ്ങൾക്കെതിരെയുള്ള ഹർജി തള്ളി

    സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

    ലക്ഷദ്വീപുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്ന് ഐഷ സുല്‍ത്താന കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നായിരുന്നു ലക്ഷദ്വീപ് പൊലീസിന്‍റെ വാദം

    തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+