കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ പുറത്തുവിടുന്നത് കൊടും ക്രിമിനലുകളെ തന്നെ; പ്രതികള്‍ ചെയ്ത 'ക്രൂര കൃത്യങ്ങള്‍' ഇതാ....

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടിപി ചന്ദ്രശ്ഖരന്‍ വധക്കേസിലെ കൊടും കുറ്റവാളികളും ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമും ഉള്‍പ്പെട്ടത് വന്‍ വിവാദമായിരിക്കുകയാണ്. കാപ്പ ചുമത്തി ജയിലിലടച്ച നിഷാമിന് എങ്ങിനെ ശിക്ഷാ ഇളവ് നല്‍കും എന്ന കാര്യവും ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.

നിസാമിനെ ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കാപ്പ ചുമത്തിയിരുന്നു എന്നും എന്നാല്‍ സ്‌പെഷല്‍ റിമിഷനുള്ള ലിസ്റ്റ് സമര്‍പ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ശിക്ഷാ ഇളവ് നല്‍കുന്നതിന് പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും ഇവരെയൊന്നും മാധ്യമങ്ങള്‍ പറയുന്നത് പോലെ വിട്ടയക്കാനല്ല തീരുമാനിച്ചതെന്നും ഷീലാ റാണി മീഡിയ വണ്ണിനോട് പ്രതികരിച്ചു. കൊടി സുനി, കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, സിജിത്ത്,മനോജ്, റഫീഖ് എന്നിവരാണ് ജയില്‍വകുപ്പ് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുളളത്. വിവാദമുയര്‍ത്തുന്ന ഈ പേരുകളൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഗവര്‍ണര്‍ തള്ളിയ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇപ്പോള്‍ വിവരാവകാശ രേഖ പ്രകാരം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികള്‍ എല്ലാമുണ്ട്. പ്രതികള്‍ ചെയ്തത് ആസൂത്രിതമായ ക്രൂര കൃത്യങ്ങളായിരുന്നുവെന്നതാണ് ഞെട്ടിക്കുന്നത്.

 ലിസ്റ്റില്‍

ലിസ്റ്റില്‍

കൊടി സുനി, എംസി അനൂപ്, കിര്‍മാണി മനോജ്, ടികെ രജീഷ്, സിജിത്ത്, കെ ഷിനോജ്, വിപി റഫീഖ്, എംകെ പ്രദീപ്, കെസി രാമചന്ദ്രന്‍, മനോജന്‍, പികെ കുഞ്ഞനന്ദന്‍ എന്നിവരാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍. കൊടി സുനി, കുഞ്ഞനന്തന്‍, കെ.സി രാമചന്ദ്രന്‍, സിജിത്ത്,മനോജ്, റഫീഖ് എന്നിവരാണ് ജയില്‍വകുപ്പ് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുളളത്.

 കൊലപ്പെട്ടുത്തി

കൊലപ്പെട്ടുത്തി

ആര്‍എംപി സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടിപി ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി വടകരയ്ക്കടുത്ത് ബോംബെറിഞ്ഞ ശേഷം വെട്ടി കൊസപ്പെടുത്തിയെന്നാണ് കേസ്.

 പഞ്ചായത്ത് ഭരണം പിടിച്ചു

പഞ്ചായത്ത് ഭരണം പിടിച്ചു

സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ പാര്‍ട്ടിയിലേക്ക് വന്നയാളാണ് ടിപി ചന്ദ്രശേഖരന്‍. പിന്നീട് വിഭാഗീയതയുടെ പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കുത്തക മണ്ഡലം കൈവിട്ട് പോകുന്നതിനും കാരണമായി.

 കൊലപ്പെടുത്തി

കൊലപ്പെടുത്തി

പിന്നീട് ഇതിന് സമാന്തരമായി കേരളത്തിലുടനീളം സിപിഎമ്മില്‍ നിന്ന് വിട്ടുപോയവര്‍ ആര്‍എംപിയില്‍ ചേരുകയും പാര്‍ട്ടി വിപൂലീകരിക്കുകയും ചെയ്തു. ഇതിനിടയിലാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.

 കാരണവര്‍കേസ്

കാരണവര്‍കേസ്

അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കുകയായിരുന്ന ഭാസ്‌ക്കര കാരണവരെ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് കേസ്. 2009 നവംഭറിലാണ് കേസിനാസ്പധമായ സംഭവം നടന്നത്.

ശ്വാസം മുട്ടിച്ച് കൊന്നു

ശ്വാസം മുട്ടിച്ച് കൊന്നു

മകന്‍ ബിനു, മരുമകള്‍ റെില്‍, കൊച്ചു മകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ധനനിശ്ചയ ആധാരം റദ്ദു ചെയ്തതിനെ തുടര്‍ന്ന് മൂന്ന് പേരുമായി ഗൂഢാലോചന നടത്തി ഷെറില്‍ കൊല്ലുകയായിരുന്നു.

കല്ലുവാതുക്കല്‍ മദ്യ ദുരന്തം

കല്ലുവാതുക്കല്‍ മദ്യ ദുരന്തം

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കല്ലുവാതുക്കല്‍ മദ്യ ദുരന്തം. മണിച്ചന്‍ എന്ന വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് വിവധ സ്ഥലങ്ങളില്‍ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്.

 ഒരാള്‍ മരണപ്പെട്ടു

ഒരാള്‍ മരണപ്പെട്ടു

മണിച്ചന്‍. ഹയറുന്നിസ, മണിച്ചന്റെ ഭാഗ്യ ഉഷ, സഹോദന്മാരായ കൊച്ചനി, വിനോദ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഹയരുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ മരകണപ്പെട്ടിരുന്നു.

 അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്

അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്

അപ്രാണി കൃഷഅണകുമാറിനെ വെട്ടിക്കൊന്ന കേസിലാണ് ഓംപ്രകാശഅ ശിക്ഷ അനുഭവിക്കുന്നത്. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

English summary
See the list of notorious criminals Kerala government had recommended the commuting of sentences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X