കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപയോഗിച്ച് കളഞ്ഞാല്‍ വിത്ത് മുളക്കുന്ന പേനക്ക് ആവശ്യക്കാരേറുന്നു

Google Oneindia Malayalam News

കാസര്‍കോട്: ബന്തിയോട്ടെ അംഗപരിമിതരുടെ കൂട്ടായ്മയായ ഹാന്റി ക്രോപ്പ് സ്വയം സഹായ സംഘം നിര്‍മ്മിക്കുന്ന പ്രകൃതി സൗഹൃദ പേന ശ്രദ്ധേയമാകുന്നു. വ്യത്യസ്ത വര്‍ണത്തിലും ഭംഗിയിലും നിര്‍മ്മിച്ച് നല്‍കുന്ന പേന ഉപയോഗിച്ച് കളഞ്ഞാല്‍ മണ്ണില്‍ വിത്തു മുളക്കുമെന്നതാണ് പ്രത്യേകത. ഇവിടെ നിന്ന് നിര്‍മ്മിക്കുന്ന പ്രകൃതി സൗഹൃദ പേനക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ ആവശ്യക്കാരാണ് ഉള്ളത്.

അച്ഛാദിന്നിൽ ഇരയായത് ആയിരത്തിലധികം മുസ്‌ലീങ്ങൾ.. ബീഫിൽ അടിച്ചുകൊന്ന 54ൽ 40ഉം മുസ്‌ലീങ്ങൾ!!അച്ഛാദിന്നിൽ ഇരയായത് ആയിരത്തിലധികം മുസ്‌ലീങ്ങൾ.. ബീഫിൽ അടിച്ചുകൊന്ന 54ൽ 40ഉം മുസ്‌ലീങ്ങൾ!!

പോളിയോ വന്നവര്‍, അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് സ്‌പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചവര്‍, മസ്‌കുലാര്‍ ഡിസ്‌ട്രോഫി വന്നവര്‍, അപകടത്തെത്തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റപ്പെട്ടവര്‍ തുടങ്ങി നിരവധി പേരുടെ വീടുകളിലാണ് പേനകള്‍ നിര്‍മ്മിച്ചു വരുന്നത്.
ഒരു ജോലിയും ചെയ്യാനാവാതെ വിഷമിച്ചു നിന്നവര്‍ക്ക് ഇത് മൂലം വരുമാനമാര്‍ഗം കൈവന്നിരിക്കുകയാണ്. നാലു തരം പേപ്പര്‍ പേനകളാണ് നിലവില്‍ നിര്‍മ്മിച്ചുവരുന്നത്. 5 രൂപ മുതല്‍ എട്ട് രൂപ വരെയാണ് വില.

 pen1

റീഫിലിന്റെ പിറകിലായി രണ്ട് പച്ചക്കറി വിത്തുകള്‍ വെച്ചിട്ടുണ്ട്. പേനകള്‍ ഉപയോഗിച്ചു കളയുമ്പോള്‍ പേപ്പര്‍ മണ്ണിനോട് ചേര്‍ന്ന് അലിയുകയും വിത്തുകള്‍ മുളച്ച് വരികയും ചെയ്യും. വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നുള്ള പേനകള്‍ കൊണ്ടുപോകുന്നുണ്ട്.

 pen-

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ഇത്തരം പേനകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ കാര്യമായ വിപണി ലഭിച്ചില്ലെന്നാണ് ഹാന്റിക്രോപ് സ്വയം സഹായ സംഘത്തിന്റെ പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ ഉദ്യാവറും സെക്രട്ടറി ഹനീഫ് മൗലവി ബന്തിയോടും പറയുന്നത്. സര്‍ക്കാറില്‍ നിന്നുള്ള ആനുകൂല്യം ലഭിച്ചാല്‍ പദ്ധതി വ്യാപിപ്പിക്കാനുള്ള ആലോചനയും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ക്കുണ്ട്.

കെ സുധാകരൻ ബിജെപിയിലേക്ക്? ക്ഷണിച്ചതായി സുധാകരൻ സ്ഥിരീകരിച്ചു, ദൂതന്മാർ കണ്ടത് രണ്ട് തവണ!കെ സുധാകരൻ ബിജെപിയിലേക്ക്? ക്ഷണിച്ചതായി സുധാകരൻ സ്ഥിരീകരിച്ചു, ദൂതന്മാർ കണ്ടത് രണ്ട് തവണ!

കാസർഗോഡ് ജില്ലയില്‍ 3 സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിക്കുന്നത് പരിഗണനയില്‍കാസർഗോഡ് ജില്ലയില്‍ 3 സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിക്കുന്നത് പരിഗണനയില്‍

English summary
ഉപയോഗിച്ച് കളഞ്ഞാല്‍ വിത്ത് മുളക്കുന്ന പേനക്ക് ആവശ്യക്കാരേറുന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X