Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്കത് അത്ര നിസ്സാരമല്ല, അവർ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും; സീമ ജി നായർ

കഴിഞ്ഞ ദിവസം നടി സീമ ജി നായർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നടി മീന ​ഗണേശിന്റെ ആങ്ങളയുടെ മകൾ ആണ് സീമയെന്നും അവർക്കു വയ്യാതായപ്പോൾ സീമ തിരിഞ്ഞു നോക്കിയില്ല എന്നും പറഞ്ഞുകൊണ്ടുള്ള ഒരു കമന്റിന് മറുപടിയാണ് സീമ നൽകിയത്. അടിസ്ഥാനരഹതിമായ കമന്റിന് ഇട്ട വ്യക്തിയുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻഷോർട്ട് അടക്കം പങ്കുവെച്ചായിരുന്നു പോസ്റ്റ്.

എന്നാൽ തന്റെ പോസറ്റിന് പിന്നാലെ കമന്റ് ഇട്ട വ്യക്തി തന്നെ വിളിച്ചുവെന്നും സംസാരിച്ചുവെന്നും സീമ ജി നായർ പറഞ്ഞു. ദുബൈയിൽ നല്ല രീതിയിൽ ജീവിക്കുന്നവർ ആണെന്നും ഭർത്താവ് അവിടെ വലിയ കമ്പനിയിൽ ഉദ്യോഗസ്ഥൻ ആണെന്നും അവർ അങ്ങനെ ചെയ്യില്ലെന്നും അവരുടെ ചേച്ചിയുടെ മകൾ വീട്ടിൽ ചെന്നപ്പോൾ അവരുടെ ഫോൺ എടുത്തു മെസേജ് ഇട്ടതാണെന്നും പറഞ്ഞുവെന്നും സീമ ജി നായർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

actress

കമന്റ് ഇട്ട ആൾ രാത്രി തന്നെ ബോട്ടിമിൽ വിളിച്ചെന്നും താൻ ചോദിച്ച ചോദ്യങ്ങൾക്ക് അവർ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ലെന്നും എവിടെയോ ഒരു ഇന്റർവ്യൂവിൽ കേട്ടതാണ് ,അങ്ങനെ കമന്റ് ഇട്ടതാണെന്നു പറഞ്ഞു. എന്തായാലും അങ്ങനെ ഒരു ഇന്റർവ്യൂ ആരും കൊടുത്തിട്ടില്ല ,ബോട്ടിമിൽ വന്ന സ്ക്രീൻഷോട്ട് ഫോട്ടോ എടുത്തിട്ടുണ്ട്. അതിവിടെ താൻ ഇടുന്നില്ലെന്നും സീമ ജി നായർ പറഞ്ഞു.

സീമ ജി നായർ പങ്കുവെച്ച കുറിപ്പ്:

നല്ലൊരു ദിനം നേരുന്നു . ഇന്നലെ ഞാൻ ഒരു പോസ്റ്റിട്ടിരുന്നു ,കുറെ പേരെങ്കിലും അത് കണ്ടിട്ടുണ്ടവും ,മീന ഗണേഷ് അമ്മയുമായി ബന്ധപ്പെട്ട പോസ്റ്റ് ..ഇന്നലെ ഉച്ചയോടെ ദുബൈയിൽ നിന്നും അതിട്ട ശിൽപയുടെ ഫോൺ വന്നു. പരിചയം ഇല്ലാത്തതുകൊണ്ടും ,വർക്കിൽ ആയതു കൊണ്ടും എടുക്കാൻ പറ്റിയില്ല. തുടരെ ,തുടരെയുള്ള ഫോൺ വന്നപ്പോൾ അത് എടുത്തു.

അവർ ദുബൈയിൽ നല്ല രീതിയിൽ ജീവിക്കുന്നവർ ആണെന്നും ഭർത്താവ് അവിടെ വലിയ കമ്പനിയിൽ ഉദ്യോഗസ്ഥൻ ആണെന്നും,അവർ അങ്ങനെ ചെയ്യില്ലെന്നും ,അവരുടെ ചേച്ചിയുടെ മകൾ വീട്ടിൽ ചെന്നപ്പോൾ അവരുടെ ഫോൺ എടുത്തു മെസേജ് ഇട്ടതാണെന്നും പറഞ്ഞു. എന്തോ, ഏതോ. പക്ഷെ എനിക്ക്‌ ആ മെസേജ് ഇട്ട ആളെ നേരിട്ട് കാണണം എന്ന് പറഞ്ഞു .

രാത്രീ 9 മണിയോടെ ബോട്ടിം കോളിൽ ഞാൻ അവരെ കണ്ടു ,ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു അവർ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല. എവിടെയോ ഒരു ഇന്റർവ്യൂവിൽ കേട്ടതാണ് ,അങ്ങനെ കമന്റ് ഇട്ടതാണെന്നു പറഞ്ഞു. എന്തായാലും അങ്ങനെ ഒരു ഇന്റർവ്യൂ ആരും കൊടുത്തിട്ടില്ല ,ബോട്ടിമിൽ വന്ന screenshot ഫോട്ടോ എടുത്തിട്ടുണ്ട് ,അതിവിടെ ഞാൻ ഇടുന്നില്ല.

പക്ഷെ ഒരു കാര്യം ഞാൻ പറയട്ടെ ,എന്തിനു വേണ്ടി ആണേലും ,ആർക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അറിയാത്ത കാര്യങ്ങൾ പറയരുത് ,അവർ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും ,അവരുടെ പാപ്പന്റെയും ,മേമയുടെയും ഫോട്ടോ സ്ക്രീൻ ഷോട്ട് വെച്ച് ഞാൻ ആ പോസ്റ്റിട്ടതുകൊണ്ടു,അവർക്കു വിഷമം ആയിപോയെന്നു .

കാര്യമല്ലാത്ത കാര്യങ്ങൾ എഴുതുമ്പോൾ മറ്റുള്ളവരുടെ മനസിനെ കുറിച്ച് അവർ ചിന്തിച്ചില്ല ..എല്ലാരും പോട്ടെ ,പോട്ടെ എന്ന് പറഞ്ഞപ്പോൾ ഞാനിതിനെ പിന്നാലെ പോകാൻ കാരണം ,മീനാമ്മ എന്റെ അച്ഛന്റെ പെങ്ങൾ ആണെന്നും ,ആപത്തു കാലത്തു ഞാൻ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കിൽ ആണ്. ചിലർക്ക് ഇത് നിസ്സാരം ആയി തോന്നാം ,പക്ഷെ എനിക്കതു അത്ര നിസ്സാരം അല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+