'ഈ വിവരമറിഞ്ഞപ്പോൾ കവിതയെ വിളിച്ചു സത്യമാണോന്നറിയാൻ, അപ്പുറത്ത് കരച്ചിലായിരുന്നു മറുപടി'; വേദനയോടെ സീമ ജി നായർ
കൊച്ചി: നടൻ വിഷ്ണു പ്രസാദിന്റെ വേർപാടിന്റെ വേദനയിലാണ് സഹപ്രവർത്തകർ. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു വിഷ്ണു.
വിഷ്ണു പ്രസാദിന്റെ മരണവാർത്ത നടൻ കിഷോർ സത്യാണ് സോഷ്യൽ മീഡിയയിലുടെ അറിയിച്ചത്. ഇപ്പോൾ വിഷ്ണവിനെക്കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുകയാണ് നടി സീമ ജി നായർ.
എത്രയോ വർഷത്തെ ബന്ധമാണ് തനിക്ക് വിഷ്ണുവുമായി ഉള്ളതെന്നും കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി വിഷ്ണുവിനെ കണ്ടിരുന്നുവെന്നും കുറെ കോമഡിയൊക്കെ പറഞ്ഞു ..ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നുവെന്നും സീമ കുറിക്കുന്നു. പിന്നീട് വൈഫ് കവിത തന്നെ വിളിച്ച് ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്ന് പറഞ്ഞെന്നും സീമ പറയുന്നു.
വീണ്ടും വരാമെന്ന് പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ലെന്നും ജീവിക്കണമെന്ന ആഗ്രഹം അവനും ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു, പക്ഷെ, ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ ( ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാൻ , അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടിയെന്നും സീമ കുറിച്ചു.

സീമ ജി നായർ പങ്കുവെച്ച കുറിപ്പ്:
വിഷ്ണു പ്രസാദ് വിടപറഞ്ഞു .. എത്രയോ വർഷത്തെ ബന്ധം .. എന്റെ അപ്പൂ 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം .. ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയൽ ഗോകുലത്തിൽ എന്റെ ബ്രദർ ആയി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം .. അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു .. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി . കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു . ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു .. ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു .. പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്ന് ..കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും ..
കരൾ പകുത്തു നല്കാൻ തയ്യാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല .. ജീവിക്കണമെന്ന ആഗ്രഹം അവനും ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു .. പക്ഷെ .. ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ ( ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാൻ .. അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി .. പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി .. മറ്റന്നാൾ ആയിരിക്കും അടക്കം .. എനിക്കാണെങ്കിൽ ഇന്നും ,നാളെയും വർക്കും. അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു .. വിഷ്ണു വിട .., സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
വർഷങ്ങളായി അഭിനയ രംഗത്തുള്ള വ്യക്തയാണ് വിഷ്ണു. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. കൂടുതലും വില്ലൻ വേഷങ്ങളാണ് വിഷ്ണു ചെയ്തിരുന്നത്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങി നിരവധി സിനിമകളിൽ വിഷ്ണു അഭിനയിച്ചിട്ടുണ്ട്. സീരിയലിലും വിഷ്ണു അഭിനയിക്കുന്നുണ്ടായിരുന്നു.












Click it and Unblock the Notifications