• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാറ്റ് ചെയ്തത് പരസ്പര സമ്മതത്തോടെ, മകൻ സമ്മതിച്ചു, സത്യം പുറത്തുവരാൻ പരാതി നല്‍കിയെന്ന് മാല പാർവതി

തിരുവനന്തപുരം: ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് മകന്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി നടി മാലാ പാര്‍വതി നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ , ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി. നീങ്ങാനും പറഞ്ഞെന്നും മലാ പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. സ്വന്തം മകന്‍ സംവിധാനം ചെയ്ത ഒരു സൃഷ്ടി പുറത്തു വന്നതിന്റെ അടുത്ത ദിവസം 2017 മുതലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യമാവുന്നതും സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ലെന്നായിരുന്നു നടന്‍ ഹരീഷ് പേരടി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാലാ പാര്‍വതി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പരസ്പര സമ്മതത്തോടെ

പരസ്പര സമ്മതത്തോടെ

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമയുമായി ഇത്തരത്തില്‍ ഒരു സംഭാഷണം നടന്നെ കാര്യം മകന്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അത് പരസ്പര സമ്മതത്തോടെയായിരുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തുവരണം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മാലാ പാര്‍വതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വ്യക്തിഹത്യ

വ്യക്തിഹത്യ

ഒരിക്കലും അവരെ വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നയും മകനെയും പേരെടുത്ത് പരാമര്‍ശിക്കുന്ന പോസ്റ്റില്‍ നിന്ന് ചിത്രം അവര്‍ പിന്‍വലിച്ചതായി അറിയുന്നു. അതില്‍ എന്റെ മകന്‍ അയച്ച സന്ദേശത്തിന് അവര്‍ മറുപടിയായി തംസ് അപ്പ് ഇമോജി അയച്ച ചിത്രമുണ്ടായിരുന്നു. ഞാന്‍ ഒരിക്കലും അവരെ വ്യക്തി ഹത്യ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. എപ്പോഴും സീമയ്‌ക്കൊപ്പമായിരിക്കും. മകനെ ഒരു തരത്തിലും പിന്തുണയ്ക്കില്ല- മാല പാര്‍വതി പറഞ്ഞു.

പ്രതികരിച്ചത്

പ്രതികരിച്ചത്

മകന്റെ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അവര്‍ പുറത്തുവിട്ടതിന് ശേഷമാണ് താന്‍ പ്രതികരിച്ചത്. താന്‍ എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ സീമ തങ്ങളുടെ ഐഡന്റിറ്റി പുറത്തുവിട്ടിരുന്നു. സീമയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് ശേഷം മാത്രമാണ് പ്രതികരിച്ചതെന്നും മാല് പാര്‍വതി വ്യക്തമാക്കുന്നു.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

സീമ നഷ്ടപരിഹാരം ചോദിച്ചെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ സീമയുടെ സുഹൃത്തായ മറ്റൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് തനിക്ക് അയച്ച് ശബ്ദ സന്ദേശത്തില്‍ നഷ്ടപരിഹാരത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നു. അവര്‍ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ അതില്‍ വ്യക്തത കുറവുണ്ടെന്നും മാല് പാര്‍വതി വ്യക്തമാക്കി.

സത്യം പുറത്തുവരണം

സത്യം പുറത്തുവരണം

ഈ വിഷയം മറയ്ക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. മകനെ ഒരിക്കലും ഞാന്‍ സംരക്ഷിക്കില്ല. സത്യം പുറത്തുവരാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമ്ട്. സത്യം പുറത്തുവരാന്‍ തന്നെകൊണ്ട് പറ്റുന്നതെല്ലാം ചെയ്യും. അതല്ലാതെ താന്‍ എന്ത് ചെയ്യണം. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ അതിനെ എല്ലാ അര്‍ത്ഥത്തിലും നേരിടണം. പരാതിക്കാരിക്കൊപ്പമാണ് താനെന്നും മാല പാര്‍വതി വ്യക്തമാക്കി. മുഴുവന്‍ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ഇപ്പോള്‍ അവര്‍ ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതിന് തയ്യാറല്ല. വിലപേശലിനോ ഭീഷണിയിലോ ഒന്നു്ം വീഴില്ല. എല്ലാം നിയമപരമായി നടക്കണമെന്ന് മാല പാര്‍വതി പറഞ്ഞു.

അനന്ത കൃഷ്ണനെതിരെ

അനന്ത കൃഷ്ണനെതിരെ

ട്രാന്‍സ് വുമണായ സീമാ വീനീത് എന്ന യുവതിയാണ് മാലാ പാര്‍വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ആരോപണവുമായി ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്. അനന്ത കൃഷ്ണന്‍ 2107 മുതല്‍ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടേയും ചിത്രങ്ങളുടേയും സ്‌ക്രീന്‍ ഷോട്ട് സഹതിമായിരുന്നു സീമാ വിനീതിന്റെ ആരോപണം. 'നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്. പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു'-എന്നും സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

English summary
Seema Vineeth - Anantha Krishnan Issue Maala Parvathi Filed A Complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X