• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''നഷ്ടപരിഹാരം വാങ്ങിക്കാൻ നടക്കുന്ന മോശക്കാരിയായി ചിത്രീകരിക്കുന്നു, എന്ത് നല്ല നിലപാടുകൾ അല്ലേ''

തിരുവനന്തപുരം: നടി മാലാപാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീതിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. മകന്‍ സന്ദേശമയച്ചത് പരസ്പര സമ്മതത്തോടെയാണെന്നും സത്യം പുറത്തുവരാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാല പാര്‍വതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സീമ വിനീത്. ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാന്‍ ഉന്നയിച്ച സത്യങ്ങള്‍ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ലെന്ന് സീമ വിനീത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് സീമയുടെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

വളച്ചൊടിക്കുന്നത് കണ്ടു

വളച്ചൊടിക്കുന്നത് കണ്ടു

ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാന്‍ ഉന്നയിച്ച സത്യങ്ങള്‍ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുന്‍നിലപാടുകള്‍ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണക്കാന്‍ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളില്‍ എനിക്കൊരു പങ്കുമില്ല.

ഒരുപാട് സ്‌ക്രീന്‍ഷോട്ടുകള്‍

ഒരുപാട് സ്‌ക്രീന്‍ഷോട്ടുകള്‍

മുന്‍പും ഇതുപോലെ വന്ന പല വ്യക്തികളുടെയും മെസ്സേജുകളുടെ ഒരുപാട് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തു വിട്ട ആളാണ് ഞാന്‍. അതെന്റെ ടൈംലൈന്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഏതെങ്കിലും വ്യക്തിയെ രാഷ്ട്രീയം ലാഭം വെച്ച് മോശക്കാര്‍ ആക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് നേരെ ഉള്ള മോശം പെരുമാറ്റങ്ങള്‍ക്കെതിരെ, പ്രവര്‍ത്തികള്‍ക്കെതിരെ എന്നും ഞാന്‍ പ്രതികരിച്ചിട്ടേ ഉള്ളൂ. ഇനിയും അത് തുടരും.

ന്യായീകരിക്കുന്നു

ന്യായീകരിക്കുന്നു

പലരും എനിക്കെതിരെ പറയുന്ന മറ്റൊരു കാര്യം മകന്‍ ചെയ്ത തെറ്റിലേക്ക് ഞാന്‍ മാല പാര്‍വതിയെ വലിച്ചിഴച്ചു എന്നാണ്.

അതൊരുപക്ഷേ സത്യം എന്താണെന്നു മനസിലാക്കാതെ, ആ വ്യക്തിയോടുള്ള ഇഷ്ടം കൊണ്ട് നിങ്ങള്‍ക്ക് തോന്നുന്ന കാര്യമായിരിക്കും.

ഈ മാല പാര്‍വതി എന്ന വ്യക്തി ഒരുവശത്ത് മകനെ ന്യായീകരിക്കാന്‍ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാന്‍ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോര്‍ട്ട് തേടി പരക്കം പായുന്നു. അവരുടെ മകന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവന്‍ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു.

എന്ത് നല്ല നിലപാടുകള്‍

എന്ത് നല്ല നിലപാടുകള്‍

എന്നിട്ട് മറുവശത്തു മകന്‍ ചെയ്ത തെറ്റുമായി തനിക് യാതൊരു ബന്ധവുമില്ല, അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും, അവര്‍ തന്നെ ഈ വിഷയം പോലീസിനെ അറിയിച്ചിട്ടുണ്ട്, നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ എന്നോട് പറഞ്ഞു എന്നും പറയുന്നു.

മാത്രമല്ല മകന്‍ ചെയ്ത തെറ്റ് മനസിലായി എന്നും പറഞ്ഞു എന്നോട് മാപ്പും പറയുന്നു. എന്ത് നല്ല നിലപാടുകള്‍ അല്ലേ..

മോശക്കാരിയായി

മോശക്കാരിയായി

കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് അവരുടേതായി പുറത്തു വന്ന വോയിസ് ക്ലിപ്പ്. അത് കേട്ടാല്‍ ഈ വിഷയത്തില്‍ ഉള്ള അവരുടെ ഇരട്ട നിലപാടുകള്‍ നിങ്ങള്‍ക്ക് മനസിലാകും. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാന്‍ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല എന്ന നിലപാടുകാരിയാണ് ഞാന്‍..

സാധാരണക്കാരി ആണ്

സാധാരണക്കാരി ആണ്

ഞാനൊരു സാധാരണക്കാരി ആണ്. എനിക്ക് പിന്നില്‍ പ്രമുഖരോ, രാഷ്ട്രീയ നേതൃത്വങ്ങളോ ഒന്നുമില്ല. എനിക്കൊപ്പം എന്റെ സത്യങ്ങളും ആ സത്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നവരും മാത്രമേ ഉള്ളൂ. ഇതില്‍ ഒരു ലാഭവും പ്രതീക്ഷിക്കാതെ കൂടെ നില്‍ക്കുന്നവരോട് സ്‌നേഹം

English summary
Seema Vineeth-Anatha Krishnan Issue; Seema Vineeth gave reply to Maala Parvathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X