• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാർവതിക്കെതിരെ സാന്ദ്രാ തോമസ്

തിരുവനന്തപുരം: മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌വുമണുമായ സീമ വിനീതിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം എന്ന ഒറ്റവാക്കില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചാണ് സാന്ദ്രയുടെ പ്രതികരണം. #maalaparvathy #supportseemavineeth എന്ന ഹാഷ് ടാഗുകളോടെയാണ് സാന്ദ്ര ഫേസ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന മാലാ പാര്‍വതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാന്‍ കാരണമായതെന്ന് താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ മകന്‍ ചെയ്തത് തെറ്റാണെന്നും അല്ലാതെയുള്ള സ്വകാര്യ സംഭാഷണത്തില്‍ അവന്‍ ചെയ്തതില്‍ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോോണ് തന്റെ അഭിപ്രായവ്യത്യാസം എന്നും സാന്ദ്ര പറഞ്ഞു. സാന്ദ്രയെ കൂടാതെ സിനിമ രംഗത്തുള്ളവര്‍ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ ഇത്രയും ധീരമായ നിലപാടെടുക്കാന്‍ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്ത്രികള്‍ തയ്യാറാവും?...ഈ നിലപാടിന്റെ പേരില്‍ അവരെ ആക്രമിക്കുന്നത്..അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്..സ്വന്തം മകന്‍ സംവിധാനം ചെയ്ത ഒരു സൃഷ്ടി പുറത്തു വന്നതിന്റെ അടുത്ത ദിവസം 2017 മുതലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യമാവുന്നതും സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ല ..എന്തായാലും ഇരകള്‍ ഇപ്പോഴും സ്ത്രികളാണ്.

cmsvideo
  maala parvathy filed case in seema-anatha krishnan issue

  അതേസമയം, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമയുമായി ഇത്തരത്തില്‍ ഒരു സംഭാഷണം നടന്നെ കാര്യം മകന്‍ സമ്മതിച്ചിട്ടുണ്ടെന്ന് മാലാ പാര്‍വതി പറഞ്ഞു. പക്ഷേ, അത് പരസ്പര സമ്മതത്തോടെയായിരുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തുവരണം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മാലാ പാര്‍വതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരിക്കലും അവരെ വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നയും മകനെയും പേരെടുത്ത് പരാമര്‍ശിക്കുന്ന പോസ്റ്റില്‍ നിന്ന് ചിത്രം അവര്‍ പിന്‍വലിച്ചതായി അറിയുന്നു. അതില്‍ എന്റെ മകന്‍ അയച്ച സന്ദേശത്തിന് അവര്‍ മറുപടിയായി തംസ് അപ്പ് ഇമോജി അയച്ച ചിത്രമുണ്ടായിരുന്നു. ഞാന്‍ ഒരിക്കലും അവരെ വ്യക്തി ഹത്യ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. എപ്പോഴും സീമയ്ക്കൊപ്പമായിരിക്കും. മകനെ ഒരു തരത്തിലും പിന്തുണയ്ക്കില്ല- മാല പാര്‍വതി പറഞ്ഞു.

  English summary
  Seema Vineeth- Ananthakrishnan Issue; Sandra Thomas Share A Facebook Note Against Maala Parvathi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X