ആണുങ്ങള്‍ക്ക് വസ്ത്രം തിരഞ്ഞെടുക്കാന്‍ 5 മിനിറ്റ് മതി, പെണ്ണുങ്ങള്‍ക്ക് 5 മണിക്കൂര്‍ വേണം: ബീന കണ്ണന്‍
കൊച്ചി: മലയാളികളുടെ ഫാഷന്‍ സെന്‍സ് വളരെ പരിതാപകരമാണെന്ന് ശീമാട്ടി ഉടമ ബീന കണ്ണന്‍. ചില ഉപഭോക്താക്കള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തുറന്നുകാട്ടുമ്പോള്‍ മറ്റുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ് ബീന പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അവരുടെ പ്രതികരണം. വളരെ അപൂര്‍വമായി മാത്രമേ അതും നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കലെ മലയാളികളുടെ ഫാഷന്‍ മുന്‍ഗണനകളില്‍ മാറ്റങ്ങള്‍ സംഭവിക്കാറുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സ്‌റ്റൈലുകളെ തുടക്കത്തില്‍ എതിര്‍ക്കുന്നവര്‍ ഒരിക്കല്‍ അവ സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അതില്‍ തന്നെ ചേര്‍ന്ന് നില്‍ക്കും എന്നും ബീന കണ്ണന്‍ പറയുന്നു. മലയാളികളെ തൃപ്തിപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും അവരുടെ മനസിനെക്കുറിച്ച് ഒരു ഏകദേശ ധാരണ തങ്ങള്‍ക്കുണ്ട് എന്നും അവര്‍ പറഞ്ഞു. 'ആണുങ്ങളേപ്പോലെയല്ല, പെണ്ണുങ്ങളേ തൃപ്തിപ്പെടുത്തി ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ആണുങ്ങള്‍ അഞ്ച് മിനിറ്റ് കൊണ്ട് വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ പെണ്ണുങ്ങള്‍ക്ക് അഞ്ച് മണിക്കൂറെങ്കിലും വേണമെന്നും ബീന കണ്ണന്‍ ചൂണ്ടിക്കാട്ടി. പെണ്ണുങ്ങളേ തൃപ്തിപ്പെടുത്തി വരുമ്പോള്‍ നമ്മളും സ്വയം വളരും എന്നും അവര്‍ പറഞ്ഞു. കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ക്കാണ് താനിപ്പോള്‍ മുന്‍ഗണന നല്‍കുന്നത് എന്നും എന്നാല്‍ പണ്ട് അങ്ങനെയല്ലായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളം യൂണിവേഴ്‌സല്‍ ആകണമെന്നൊക്കെ ചിന്തിച്ചിരുന്നു എന്നും അതിനായി പുതിയ ഡിസൈനുകളൊക്കെ പരീക്ഷിച്ചു നോക്കിയെന്നും ബീന കണ്ണന്‍ പറഞ്ഞു. എന്നാല്‍ മലയാളികള്‍ മാറാന്‍ മടിക്കുന്നവരാണ്. 30 വര്‍ഷം മുമ്പ് തന്നെ ആ ശ്രമം താന്‍ ഉപേക്ഷിച്ചതാണ് എന്നും നിങ്ങള്‍ വേണ്ടത് എടുത്തോ എന്നതാണ് ഇപ്പോഴത്തെ തന്റെ ലൈന്‍ എന്നും ബീന കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
'മലയാളിക്ക് എന്തും ഉടുക്കാം, ഏതും ഉടുക്കാം. വില കുറച്ച് കിട്ടണം എന്ന രീതിയാണ്. കേരളത്തിന് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ സ്ഥലം മാറി പുതിയതായി പല കാര്യങ്ങളും എനിക്ക് ആരംഭിക്കേണ്ടി വരും. എന്നിരുന്നാലും അത് സാധ്യമാക്കാനുള്ള സാമ്പത്തിക സ്രോതസുകള്‍ എനിക്കില്ല. സത്യസന്ധമായ വരുമാനത്തിലാണ് ഞാന്‍ എന്റെ ബിസിനസ് കെട്ടിപ്പടുത്തത്, അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ തയ്യാറല്ല,' ബീന പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തങ്ങള്‍ ഫാഷനിലേക്കും കൊണ്ടുവന്നിട്ടുണ്ട്. ഇഷ രവി എന്ന പേരില്‍ ഞങ്ങള്‍ ഒരു മോഡല്‍ സൃഷ്ടിച്ചു. ലോകത്ത് ആദ്യമായാണ് ഒരു എഐ മോഡല്‍ ഒരു ഫാഷന്‍ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നത്. അതേസമയം ഫെമിനിസം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നും ബീന കണ്ണന്‍ പറഞ്ഞു. പശ്ചാത്തലമോ സ്വത്വമോ ഒന്നും നോക്കാതെ എല്ലാവരെയും ബഹുമാനിക്കുക എന്നതാണ് തന്റെ സമീപനം എന്നും ബീന കണ്ണന്‍ വ്യക്തമാക്കി.












Click it and Unblock the Notifications