ഒടുവില്‍ ശീമാട്ടി വഴങ്ങി... മെട്രോയ്ക്ക് സ്ഥലം നല്‍കും
കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഭൂമി വിട്ടു നല്കാന് ഒടുവില്‍ ബീന കണ്ണനും ശീമാട്ടിയും തയ്യാറായി. ഏറെ നാള് നീണ്ട വിവാദങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്ന് പ്രതീക്ഷിക്കാം.
ശീമാട്ടിയുടെ ഉടമസ്ഥതയിലുള്ള 32 സെന്റ് സ്ഥലം മാത്രമായിരുന്നു ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്ററില്‍ ഏറ്റെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഒരു മുന്നറിയിപ്പും ഇളവും നല്‍കാതെ പാവപ്പെട്ടവരെ ഭൂമി ഏറ്റെടുക്കലിന്റെ പേരില്‍ പുറം തള്ളിയപ്പോഴും ശീമാട്ടിയോട് മൃദു സമീപനം ആയിരുന്നു സര്‍ക്കാരിന്.

സ്ഥലം കൊച്ചി മെട്രോയ്ക്ക് വിട്ടുകൊടുക്കാതെ ഉടമസ്ഥാവകാശം ശീമാട്ടിയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള ധാരണാപത്രം തയ്യാറാകുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വരെ പുറത്ത് വന്നിരുന്നത്. ഈ സ്ഥലത്ത് നിര്‍മിക്കുന്ന തൂണുകളില്‍ പരസ്യം പതിക്കുന്നതിലും ശീമാട്ടിക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

ഇത് വിവാദമായതോടെ എല്ലാം തകിടം മറിഞ്ഞു. കെഎംആര്‍എല്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഭൂമി ഏറ്റെടുത്ത് നല്കാന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ജില്ലാ ഭരണകൂടം അത് ഇതുവരെ നടപ്പാക്കിയില്ലെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. ഇതോടെ ജില്ലാ ഭരണകൂടവും ശീമാട്ടിയും ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവരും കുടുങ്ങി.

കാര്യങ്ങള്‍ ഈവിധം മുന്നോട്ട് പോവുകയാണെങ്കില്‍ ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കും എന്ന സ്ഥിതിയിലെത്തിയപ്പോഴാണ് ശീമാട്ടിക്കാര് നിലപാട് മാറ്റിയത്. ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ സിപിഎം കൂടി രംഗത്ത് വന്നതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications