കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ശീമാട്ടി വഴങ്ങി... മെട്രോയ്ക്ക് സ്ഥലം നല്‍കും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഭൂമി വിട്ടു നല്‍കാന്‍ ഒടുവില്‍ ബീന കണ്ണനും ശീമാട്ടിയും തയ്യാറായി. ഏറെ നാള്‍ നീണ്ട വിവാദങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്ന് പ്രതീക്ഷിക്കാം.

ശീമാട്ടിയുടെ ഉടമസ്ഥതയിലുള്ള 32 സെന്റ് സ്ഥലം മാത്രമായിരുന്നു ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്ററില്‍ ഏറ്റെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഒരു മുന്നറിയിപ്പും ഇളവും നല്‍കാതെ പാവപ്പെട്ടവരെ ഭൂമി ഏറ്റെടുക്കലിന്റെ പേരില്‍ പുറം തള്ളിയപ്പോഴും ശീമാട്ടിയോട് മൃദു സമീപനം ആയിരുന്നു സര്‍ക്കാരിന്.

Kochi Metro

സ്ഥലം കൊച്ചി മെട്രോയ്ക്ക് വിട്ടുകൊടുക്കാതെ ഉടമസ്ഥാവകാശം ശീമാട്ടിയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള ധാരണാപത്രം തയ്യാറാകുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വരെ പുറത്ത് വന്നിരുന്നത്. ഈ സ്ഥലത്ത് നിര്‍മിക്കുന്ന തൂണുകളില്‍ പരസ്യം പതിക്കുന്നതിലും ശീമാട്ടിക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

Beena Kannan

ഇത് വിവാദമായതോടെ എല്ലാം തകിടം മറിഞ്ഞു. കെഎംആര്‍എല്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ജില്ലാ ഭരണകൂടം അത് ഇതുവരെ നടപ്പാക്കിയില്ലെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. ഇതോടെ ജില്ലാ ഭരണകൂടവും ശീമാട്ടിയും ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവരും കുടുങ്ങി.

Seematti

കാര്യങ്ങള്‍ ഈവിധം മുന്നോട്ട് പോവുകയാണെങ്കില്‍ ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കും എന്ന സ്ഥിതിയിലെത്തിയപ്പോഴാണ് ശീമാട്ടിക്കാര്‍ നിലപാട് മാറ്റിയത്. ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ സിപിഎം കൂടി രംഗത്ത് വന്നതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.

English summary
Seematti will give land for Kochi Metro.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X