അഭിമന്യുവിന്റെ പെങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു; 'അഭിമന്യു'വെന്ന് പേരിട്ട് കുടുബം
കൊച്ചി: മഹാരാജാസ് കോളേല് എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യ ആണ്‍കുഞ്ഞിന് ജന്മം നല്കി. കേരളത്തിന്റെ നൊമ്പരമായി മാറി അഭിമന്യുവിന്റെ അതേ പേര് തന്നെയാണ് കുഞ്ഞിന് കുടുംബം നല്‍കിയിരിക്കുന്നത്. അഭിമന്യുവുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന അന്തിരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറാണ് വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്..
സീന ഭാസ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ഇന്നുച്ചയ്ക്ക് (7/8/2019)രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കൽ പരിജിത്.... സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ എന്നോട് പറഞ്ഞു " ഒരു നല്ല വാർത്തയുണ്ട് " എന്താണ്; "എന്റെ പെങ്ങൾ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു... ആൺകുഞ്ഞ്... രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാൻ പറഞ്ഞു. അതേ ചേച്ചി അങ്ങനെയെ പേരിടൂ.... അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു.

ഒരു വർഷത്തെ തോരാത്ത കണ്ണീരിനൊടുവിൽ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്... കഴിഞ്ഞ ആഴ്ച കണ്ണൂരിൽ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങിൽ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നിൽ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും " നാൻ പെറ്റ മകനെ... എൻ കിളിയെ..." എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരിൽ കുതിർത്തു...
തോരാത്ത കണ്ണീരിന് ആശ്വസമേകാൻ കഴിയട്ടെയെൻ പൊൻതങ്കക്കുടത്തിന്....
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications