പോളണ്ടിലിരുന്ന് ലൈക്കിന് വേണ്ടിയുള്ള പുരോഗമനം.. പിടി ജാഫറിന് മുഖത്തടിച്ച മറുപടി നൽകി ശീതൾ ശ്യാം
കോഴിക്കോട്: ബാലപീഡനത്തെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ വിടി ബല്‍റാം എംഎല്‍എ ലൈക്ക് അടിച്ച് പിന്തുണ പ്രഖ്യാപിച്ചത് വന്‍ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് പിന്തുണ ഉള്ളത് കൊണ്ടല്ല, മറിച്ച് പോസ്റ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫോളോ ചെയ്യുന്നതിന് വേണ്ടിയാണ് ലൈക്ക് അടിച്ചത് എന്ന അസംബന്ധ വാദമാണ് വിമര്‍ശനങ്ങളോട് എംഎല്‍എയുടെ മറുപടി.
ബാലപീഡനത്തെ ന്യായീകരിക്കുന്നതിനൊപ്പം ട്രാൻസ്ജെന്‍ഡേഴ്‌സിനെ കൂടി അപമാനിക്കുന്ന പിടി ജാഫർ എന്നയാളുടെ പോസ്റ്റിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം രംഗത്ത് വന്നിട്ടുണ്ട്. രൂക്ഷമായ ഭാഷയിലാണ് പിടി ജാഫറിന്റെ പോസ്റ്റിനേയും അതിനെ പിന്തുണയ്ക്കുന്നവരേയും ശീതള്‍ വിമര്‍ശിക്കുന്നത്.

രൂക്ഷമായ വിമർശനം
അല്‍പം കടന്ന് പോയ ഭാഷയിലാണ് ശീതള്‍ ശ്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അറിയണമെങ്കില്‍ അനുഭവിച്ച് തന്നെ മനസ്സിലാക്കണമെന്ന് ശീതള്‍ പറയുന്നു. യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ചല്ല പുരോഗമനം പറയേണ്ടതെന്നും ശീതള്‍ പറയുന്നു. സെക്ഷ്വലി ഫ്രസ്റ്റ്രേറ്റഡ് ആയ പുരുഷന്മാരില്‍ നിന്നും ഓരോ ദിവസവും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അനുഭവിക്കുന്ന പീഡനങ്ങള്‍ ശീതള്‍ എണ്ണിയെണ്ണി പറയുന്നു. പോളണ്ടില്‍ ഇരുന്ന് ലൈക്ക് കിട്ടാന്‍ വേണ്ടിയുള്ള പുരോഗമനവാദങ്ങള്‍ക്ക് അത് മനസ്സിലാകില്ലെന്നും ശീതള്‍ പറയുന്നു.

ആരെങ്കിലും ആക്രമിച്ചിട്ടുണ്ടോ ഇങ്ങനെ
ശീതൾ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം: '' എടാ ഊളെ...... നിന്റെ അനുവാദമില്ലാതെ നിന്റെ വായിൽ ബലമായി മൂത്രമൊഴിക്കുന്ന സാധനം ആരെങ്കിലും ബലമായി കുത്തിക്കയറ്റിയിട്ടുണ്ടോ? നീ തൂറാനുപയോഗിക്കുന്ന ...യിൽ ബലമായി ആരെങ്കിലും ... കയറ്റിയിട്ടുണ്ടോ? യോനിയിലേക്ക് പ്രവേശിക്കേണ്ട ബീജം (ശുക്ലം,പാൽ ) ബലമായി ആണുങ്ങൾ നിന്റെ മുഖത്തും വായിലും ഒഴിച്ചിട്ടുണ്ടോ? നീ നിത്യവും കഴുകി വൃത്തിയാക്കി ഉപയോഗിക്കുന്ന നിന്റെ മുഖവും ചുണ്ടും ആരെങ്കിലും കടിച്ചു ചോര വരുത്തിയിട്ടുണ്ടോ?

മിനിമം മനുഷ്യത്വം വേണം
ഇതൊക്കെ ചെറിയതായി ഭാവിക്കുന്ന നീന്റെ കോണത്തിലെ നിലപാട് നിന്റെ കയ്യിൽ വച്ചാ മതി. ഏത് ദ്യഷ്ടിയിലാണ് ഒരു ട്രാൻസ്ജെന്റർ ജീവിതത്തെ നി കണ്ടിരിക്കുന്നത് നീയതനുഭവിച്ചിട്ടുണ്ടോ? നീയൊരു ട്രാൻസ്ജെന്റർ വ്യക്തിയല്ലല്ലോ. അവരുടെ പക്ഷത്ത് നിന്ന് കാര്യങ്ങളെ സമീപിക്കാൻ കാലതാമസമുണ്ട്. അതിന് നീ മനുഷ്യനാവണം, മിനിമം മനുഷ്യത്വം വേണം. പുരോഗമനം ആവാം. പക്ഷേ യാഥാർഥ്യങ്ങളെ വളച്ചൊടിക്കരുത്.

മുഖത്തടി കൊടുത്ത് പോകും
ഒരു ട്രാൻസ്ജെന്റർ വ്യക്തിയുടെ കൂടെ കേരളത്തിൽ നീയൊന്ന് സഞ്ചരിച്ച് നോക്ക്. നീ പറഞ്ഞ മുഖത്തടി....... നീ തന്നെ കൊടുക്കും. അത്രത്തോളം സെക്ഷ്വലി ഫ്സ്റ്റ്ര സ്റ്റേർഡ് ആയ ഈ പുരുഷൻമാർ ഒരു ദിവസവും കാണിക്കുന്ന പരാക്രമം, അതിനു പുറകിൽ ഞങ്ങൾ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ വേദനകൾ. ഇതെല്ലാം പോളണ്ടിലിരുന്ന് ഫെയ്സ് ബുക്കിൽ ലൈക്ക് കിട്ടാൻ സ്റ്റാറാകുന്ന നിന്റെ കോണത്തിലെ പുരോഗമനത്തിന് പറഞ്ഞാൽ മനസിലാകില്ല. അതിന് നീ അതനുഭി വിക്കണം

പോളണ്ടിൽ നിന്ന് ഉണ്ടാക്കാതെ
മിനിമം യോഗ്യത ഉണ്ടെങ്കിൽ രാക്ക്നാല്പ്പത് വട്ടം മല്ലൂസിനെ കളിയാക്കുന്ന നിനക്ക് കേരളത്തിൽ വന്ന് സ്വയംഭോഗം ചെയ്യാനും സെക്ഷ്വലി മാറ്റം വരുത്തേണ്ടതുമായ കാര്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി പണിയെടുക്ക്. അങ്ങ് പോളണ്ടിൽ നിന്ന് ഉണ്ടാക്കാതെ...... അതെടൊ ഇന്നും ഞങ്ങളെ കുറിച്ച് വരുന്ന വാർത്തകൾ നിനക്കൊക്കെ ദാരിദ്യമായി തോന്നാം..

ഇതെഴുതി വേണോ ആളാകാൻ
പലരും വന്ന് രാത്രിയില്ലാതെ പകലില്ലാതെ കാണിക്കുന്ന ക്രൂരത ( നീന്റ ഭാഷയിൽ ലൈംഗീക ചേഷ്ട)ക്ക് ,ഇല്ല ചേട്ടാ, മാന്യവും, ബോൾഡും, ണിക്കാൻ.. നീയൊന്താടാ ഉദ്ധേശിക്കുന്നെ? ഇത്രക്ക് വേണോടാ, ഇതെഴുതി വേണോ നിനക്ക് ഫെയ്ബുക്കിൽ ആളാകാൻ........ത്ഥു..... അവന്റെ പോളണ്ടും...... അവന്തികയെ പഠിപ്പിക്കാൻ വരണ ഊള.... NB) എന്റെ ഭാഷയിൽ എനിക്ക് നല്ല മാറ്റം വന്നൂന്ന് തോന്നുന്നു സൗകര്യമുള്ളവർ വായിച്ചാ മതി എന്നാണ് ശീതൾ ശ്യാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ശീതൾ ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications