സീതത്തോട് ബാങ്കിലെ ക്രമക്കേട്: എംഎല്‍എ ഉള്‍പ്പടേ ഉള്ളവര്‍ക്കതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ്
പത്തനംതിട്ട: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് മുന്‍ സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായിരുന്ന ജോസിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കി യുഡിഎഫ്. ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി ആരോപണ വിധേയര്‍ക്ക് നേരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് റോബിന്‍ പീറ്റര്‍ ആവശ്യപ്പെടുന്നത്.
ഒരാളെ മാത്രം ബലിയാടാക്കി ബാക്കിയുള്ളവർ എല്ലാം രക്ഷപ്പെടുന്ന സിപിഎം തന്ത്രം ജനങ്ങൾക്ക് മനസ്സിലാകുമെന്നും ക്രമ വിരുദ്ധ നടപടികൾ നടത്തിയിട്ട് ബോർഡ് അംഗങ്ങൾ അറിഞ്ഞില്ല എന്ന് പറയുന്ന വിചിത്ര വാദം ജനങ്ങൾ തള്ളിക്കളയും. എം എൽ എ ജീവനക്കാരായ സമയത്തിലെ ക്രമക്കേടുകൾ ആണ് ആഡിറ്റ് വിഭാഗം കണ്ടെത്തിയെന്നും എം എൽ എ അറിയാതെ അവിടെ ഒന്നും സംഭവിച്ചില്ല എന്ന് പറയുന്ന സെക്രട്ടറിയുടെ മൊഴിയും, കത്തും ബദ്ധപ്പെട്ട വകുപ്പ് കേസിന് ആധാരമായി എടുക്കണം. സീതത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് സി പി എം നേത്യത്വം എന്നിവർ എല്ലാം ഈ അഴിമതിയുടെ സൂക്ഷിപ്പിൻ്റെ വക്താൾ ആണെന്നും അദ്ദേഹം ആരോപിച്ചു.

ഈ കോന്നി എം എൽ എയുടെ യാർത്ഥ മുഖം പ്രബുദ്ധരായ ജനാധിപത്യവിശ്വാസികൾ തിരിച്ച് അറിയണണം. സാധാരണക്കാരൻ്റെ ആശ്രയമായ സഹകരണ ബാങ്കുകളെ നശിപ്പിക്കുന്ന ഇടതുപക്ഷ നയം അവസാനിപ്പിക്കുകയും ജില്ലയിലെ അഴിമതി നടന്ന മുഴുവൻ സംഘങ്ങളും ഭരിക്കുന്നത് സിപിഎം ആണെന്നും അവിടെയെല്ലാം എല്ലാം കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ 'പുറത്തുകൊണ്ടുവരണം. സീതത്തോട് ബാങ്കിലേത് മാത്രമല്ല, നിയോജകമണ്ഡലത്തിലെ വയ്യാറ്റുപുഴ, തണ്ണിത്തോട്, അരുവാപ്പുലം, വകയാർ തുടങ്ങിയ ബാങ്കിലെ ക്രമക്കേടുകൾ തുടർ ദിവസങ്ങളിൽ കൂടുതൽ തെളിവുകളോടെ പുറത്തുവരും.
സീതത്തോട് സഹകരണ ബാങ്കിലെ അഴിമതി പുറത്തുകൊണ്ടുവന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ,മണ്ഡലം കമ്മിറ്റി ,യൂത്ത് കോൺഗ്രസ് , കെ എസ് യു ,മഹിളാ കോൺഗ്രസ് എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. നിയോജകമണ്ലത്തിലെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന എല്ലാ കോൺഗ്രസ് നേതാക്കന്മാർക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതാണ് റോബിന്‍ പീറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ കെയു ജനീഷ് കുമാറിനെതിരായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് റോബിന്‍ പീറ്ററായിരുന്നു.
എംഎല്‍എ കെയു ജനീഷ് കുമാര്‍ അറിയാതെ ബാങ്കില്‍ ഒരു ഇടപാടും നടക്കില്ലെന്നായിരുന്നു ബാങ്ക് സെക്രട്ടറിയായിരുന്ന കെയു ജോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. 1.62 കോടിയുടെ ക്രമക്കേടായിരുന്നു ബാങ്കില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നായിരുന്നു പാര്‍ട്ടി അംഗ കൂടിയായ കെയു ജോസിനെ ബാങ്ക് സെക്രട്ടറി പദവിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ക്രമക്കേടില്‍ തന്നെ മാത്രം ബലിയാടാക്കി ബാങ്ക് ഭരണ സമിതിയും ബാങ്കിലെ മുന്‍ ജീവനക്കാരനുമായ കെയു ജനീഷ് കുമാര്‍ എംഎല്‍എയും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ 1.62 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ജോസിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. എന്നാൽ ക്രമക്കേട് നടന്നത് താൻ ചുമതല വഹിച്ച കാലത്തല്ലെന്നും നടപടി രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ജോസ് ആരോപിക്കുന്നത്
അതേസമയം, എംഎല്‍എയ്ക്ക് എതിരായ ആരോപണങ്ങലെ സിപിഎം പൂര്‍ണ്ണമായും തള്ളുകയാണ്. സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പ്രതികരണം. 2013 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇന്‍റേണല്‍ ഓഡിറ്ററും, അസിസ്റ്റന്‍റ് സെക്രട്ടറിയും, സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച കെ.യു.ജോസ് എന്ന ജീവനക്കാരന്‍ തന്‍റെ ഭാര്യയുടേയും മക്കളുടേയും മറ്റു ബന്ധുക്കളുടെയും പേരിലുള്ള അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് 1,40,49,325/- രൂപയുടെ തട്ടിപ്പ് നടത്തിയത്. തന്‍റെ തട്ടിപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി മനസ്സിലാക്കിയ പ്രതി 2020 ഒക്ടോബര്‍ 15 ന് തുക തിരിച്ചടച്ചാതായ രേഖ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും സിപിഎം ജില്ലാ സെക്രട്ടി കെപി ഉദയഭാനു കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.












Click it and Unblock the Notifications