വർഗീയത കലർത്തിയ ട്വീറ്റിന് വിട... മധുവിന്റെ കുടുംബത്തിന് വീരേന്ദർ സേവാഗിന്റെ കൈത്താങ്!
ദില്ലി: അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്ന ആരോപണത്തിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ കൈത്താങ്ങ്. താരം നേതൃത്വം നൽകുന്ന സേവാഗ് ഫൗണ്ടേഷൻ വഴി ഒന്നരലക്ഷം രൂപയുടെ ചെക്ക് മധുവിന്റെ അമ്മ മല്ലിയുടെ പേരിൽ നൽകി. ഈ മാസം 11ന് അട്ടപ്പാടിയിൽ നടക്കുന്ന പരിപാടിയിൽ മധുവിന്റെ അമ്മയ്ക്ക് ചെക്കക് കൈമാറും.
ചെക്കിനോടൊപ്പം മധുവിന്റെ മരണത്തിൽ അഗാതമായി ദുഃഖം രേഖപ്പെടുത്തികൊണ്ടുള്ള കത്തും ഉണ്ടായിരുന്നു. മധുവിന്റെ മരണത്തിന്റെ ഉത്തരവാദികൾ മുസ്ലീങ്ങൾ മാത്രമാണെന്ന രീതിയിൽ സെവാഗ് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. ഇത് വിവാദത്തിലാകുകയും ചെയ്തിരുന്നു. പിന്നീട് ഇതിൽ ഖേദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക സഹായവുമായി താരം രംഗത്ത് എത്തിയിരിക്കുന്നത്.

എല്ലാം മുസ്ലീം പേരുകൾ
ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്. ഉബൈദ്, ഹുസൈന്‍, അബ്ദുള്‍ കരീം എന്നിവരടങ്ങുന്ന ആള്‍ക്കൂട്ടം ആ ആദിവാസി യുവാവിനെ തല്ലിക്കൊന്നു. ഈ സംഭവം പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഇങ്ങനെ സംഭവിച്ചതില്‍ ലജ്ജ തോന്നുന്നു. എന്ന തരത്തിലായിരുന്നു സേവാഗ് ട്വീറ്റ് ചെയ്തത്. മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് പതിനാറ് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. അക്കൂട്ടത്തില്‍ പല മതത്തില്‍ പെട്ടവരുമുണ്ട്. എന്നാല്‍ മുസ്ലീം പേരുകള്‍ മാത്രമെടുത്ത് പറഞ്ഞതിലൂടെ തികഞ്ഞ വര്‍ഗീയതയാണ് സെവാഗ് കാണിച്ചത് എന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു. സഷ്യൽ മീഡിയയിൽ സേവാഗിനെതിരെ പ്രതിഷേധവും നടന്നിരുന്നു.

ലഭിച്ചത് അപൂർണ്ണമായ വിവരങ്ങൾ
നിരവധി പേരാണ് സെവാഗിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. ഇതോടെ താരം തെറ്റ് തിരുത്താന്‍ തയ്യാറാവുകയും ചെയ്തു. ഖേദം പ്രകടിപ്പിച്ച് കൊണ്ട് സെവാഗ് ട്വിറ്ററില്‍ കുറിപ്പിടുകയായിരുന്നു. ഒരു തെറ്റ് പറ്റിയാല്‍ അത് അംഗീകരിക്കാതിരിക്കുക എന്നത് പണ്ടാമത്തെ തെറ്റാണ്. തനിക്ക് അപൂര്‍ണമായ വിവരങ്ങളാണ് ലഭിച്ചതെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പേരുകള്‍ വിട്ടുപോയതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു എന്നാണ് വിവാദങ്ങൾക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തത്.

ക്രൂരമായ മർദ്ദനം
വ്യത്യസ്തമതക്കാരായ കൊലയാളികള്‍ മനോനില കൊണ്ട് ഒരുമിക്കുന്നു എന്നും സമാധാനം പുലരട്ടെ എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. മധുവിന്റെ മരണകാരണം ക്രൂരമര്‍ദനമാണ് എന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടായിരുന്നു പുറത്ത് വന്നിരുന്നത്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ ഊരുമൂപ്പന്‍റെ പെങ്ങള്‍ മല്ലിയുടെ മൂത്ത മകനാണ് മധു. 17ാം വയസില്‍ തലയ്ക്കേറ്റ അടിമൂലം മാനസിക നില തകര്‍ന്ന മധു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിന്നീട് വീട് വിട്ട് ഇറങ്ങിയ മധു വീടുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

ആൾക്കൂട്ട വിചാരണ
32കാരനായ മധുവിന് വീടുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞിരുന്നത് കാട്ടുഗുഹയിലും കടത്തിണ്ണയിലുമായിരുന്നത്രേ. വിശന്നാല്‍ കാട്ടുകനികളും മറ്റ് പറിച്ച് കാട്ടിനുള്ളില്‍ എവിടെയെങ്കിലും ഉറങ്ങും. അതിയായ വിശന്നപ്പോഴായിരുന്നത്രേ അന്ന് കാട് വിട്ട് മധു നാട്ടിലേക്കിറങ്ങിയത്. സംഭവ ദിവസം ഫോറസ്റ്റ് വാച്ചര്‍ ആണത്രേ മധു കാട്ടിലുണ്ടെന്ന വിവരം നാട്ടുകാര്‍ക്ക് കൈമാറിയത്. ഉടന്‍ തന്നെ ആള്‍കൂട്ട വിചാരണയ്ക്ക് കളമൊരുങ്ങി. മധുവിനെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. പക്ഷെ പിടിക്കപ്പെടുമ്പോള്‍ മധുവിന്‍റെ കൈയയില്‍ ആകെ ഉണ്ടായിരുന്നത് 20 കിലോ അരിയും മുളകുപൊടി, മല്ലിപ്പൊടി എന്നിവയുടെ ഒരോ പാക്കറ്റും ഉപയോഗശൂന്യമായ ഒരു ടോര്‍ച്ചും ഒരു മൊബൈല്‍ ചാര്‍ജ്ജറുമായിരുന്നു. എന്നാല്‍ മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ പിടിച്ച് വാങ്ങി പരിശോധിച്ച സംഘം മധുവിനെ ചോദ്യം ചെയ്ത് ഉടുതുണി കൊണ്ട് കൈ കെട്ടി കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. മധുവിനെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആള്‍ക്കൂട്ടം പിടിക്കുന്നത്. അതിന് ശഷം മൂന്ന് മണിയോടെയാണ് പോലീസനെ ഏല്‍പ്പിച്ചത്. കൈയ്യില്‍ കിട്ടിയ രണ്ട് മണിക്കൂര്‍ നാട്ടുകാർ തല്ലി ചതയ്ക്കുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications