ട്രെയിനിൽ കടത്തുകയായിരുന്ന 80 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി
വടകര: ആർപിഎഫും,വടകര എക്സ്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ 80 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് വടകര സ്റ്റേഷനിലെത്തിയ മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.ജനറൽ കമ്പാർട്ട് മെന്റിലെ സീറ്റിനടിയിൽ രണ്ടു ബാഗുകളിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുമെന്ന് എക്സ്സൈസ് അധികൃതർ പറഞ്ഞു.പരിശോധനയ്ക്ക് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ.മുരളീധരൻ,ആർ.പി.എഫ്.എസ്.ഐ.ടി.വിനോദ്,സി.പി.ഒ മാരായ സുരേഷ്,അബ്ബാസ്, ജയചന്ദ്രൻ, സിഇഒമാരായ രേഷ്മ,പുഷ്പരാജൻ എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications