മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണവേട്ട; 13.32 ലക്ഷം രൂപ പിടികൂടി
സുല്‍ത്താന്‍ബത്തേരി: മൈസൂരില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന കുഴല്‍പ്പണം മുത്തങ്ങ എക്സൈസ് സ്ക്വാഡ് പിടികൂടി. മൈസൂര്‍ കോഴിക്കോട് കര്‍ണ്ണാടക ആര്‍ടിസിയിലെ യാത്രക്കാരനായ ബത്തേരി എകെജി റോഡില്‍ ലക്ഷ്മി നിവാസ് രാജേന്ദ്ര കൃഷ്ണ ജാദവ് (41) ല്‍ നിന്നാണ് 13, 32,000 രൂപ എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജനും സംഘവും പിടികൂടിയത്. ഇയ്യാളുടെ ദേഹത്ത് കെട്ടി വെച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.
ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വിറ്റുകിട്ടിയ പണമാണിതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ പോലീസിന് കൈമാറി.പ്രിവന്റീവ് ഓഫീസര്‍ ജി അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എടികെ രാമചന്ദ്രന്, സന്തോഷ് കൊമ്പ്രാങ്കണ്ടി എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

വയനാട്ടില്‍ കഴിഞ്ഞ ഏതാനം നാളുകളായി കുഴല്‍പ്പണവേട്ട വ്യാപകമാണ്. കല്‍പ്പറ്റയില്‍ ടൗണില്‍ നിന്നും കണിയാമ്പറ്റ മില്ലുമുക്ക് സാവന്‍ വീട്ടില്‍ സബീര്‍ എന്നയാളുടെ കയ്യില്‍ നിന്നും പതിനെട്ട് ലക്ഷത്തി എണ്ണൂറ് രൂപയും നോട്ട് എണ്ണാന്‍ ഉപയോഗിക്കുന്ന മെഷീനും പിടികൂടിയത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. കല്‍പ്പറ്റ എസ്.ഐ യും സംഘവുമാണ് ഇയാളെ കല്‍പ്പറ്റ പളളി താഴെയുള്ള റൂമില്‍ നിന്നും പിടികൂടിയത്. കൊടുവള്ളിയില്‍ നിന്നും വരുന്ന പണം ആവശ്യകാര്‍ക്ക് എത്തിച്ചു നില്ക്കുന്ന ഇടനിലക്കാരനായിരുന്നു ഇയാള്‍.
ഇരുപത്തിരണ്ടര ലക്ഷം രൂപ കുഴല്‍പണവുമായി കോഴിക്കോട് താമരശ്ശേരി സ്വദേശി മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റില്‍ പിടിയിലായത് 2018 മാര്‍ച്ച് 18നായിരുന്നു. കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹിം (40) ആണ് അന്ന് പിടിയിലായത്. ഇയാളില്‍ നിന്നും മതിയായ രേഖ കളില്ലാത്ത 22.43 ലക്ഷം രൂപയാണ് മുത്തങ്ങ എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തത്. കര്‍ണാടകയില്‍ നിന്നും വ്യാപകമായി കുഴല്‍പ്പണം ജില്ലയിലേക്കെത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications