കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റരാത്രി കൊണ്ട് നോട്ട് നിരോധിച്ചില്ലേ? ഭൂസമരം അറിഞ്ഞത് ഇപ്പോഴാണോ; ബിജെപിയെ മലര്‍ത്തിയടിച്ച ഇവളാര്!

സികെ ജാനുവിനെ മുന്നില്‍ നിര്‍ത്തി ബിജെപി സമരത്തിന് ഒരുങ്ങുന്നത് പാര്‍ശ്വവല്‍കൃത ജനവിഭാഗത്തിന്റെ വോട്ട് പിടിച്ച് കേരളത്തില്‍ അധികാരം നേടാനാണ്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പിന്നാക്ക ജനവിഭാഗത്തിന്റെ വോട്ട് കൈക്കലാക്കാനാണ് ബിജെപിയുടെ നീക്കമെന്ന് ദളിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം. തങ്ങളുടെ സമരത്തിന് ബിജെപിയുടെ പിന്തുണ വേണ്ടെന്നും അവര്‍ പറഞ്ഞു.

Narendra

ഒറ്റരാത്രി കൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ടാണ് ആദിവാസികളുടെയും മറ്റു ഭൂരഹിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റാത്തതെന്ന് സെലീന പ്രക്കാനം ചോദിച്ചു.

സികെ ജാനുവിനെ മുന്നില്‍ നിര്‍ത്തി ബിജെപി സമരത്തിന് ഒരുങ്ങുന്നത് പാര്‍ശ്വവല്‍കൃത ജനവിഭാഗത്തിന്റെ വോട്ട് പിടിച്ച് കേരളത്തില്‍ അധികാരം നേടാനാണ്. സമരത്തിന്റെ മറവില്‍ സംസ്ഥാനത്ത് അധികാരം നേടാമെന്ന് ബിജെപി കരുതേണ്ടെന്നും അവര്‍ പറഞ്ഞു.

ചെങ്ങറ ഭൂസമരത്തിന് നേതൃത്വം കൊടുത്തവരില്‍ പ്രമുഖയാണ് സെലീന പ്രക്കാനം. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് മന്ത്രിസഭ പ്രഖ്യാപിച്ച ചെങ്ങറ പാക്കേജിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. എന്നാല്‍ പാക്കേജ് പൂര്‍ണമായി നടപ്പാക്കിയില്ല എന്നാരോപിച്ച് ഭൂസമരക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും നില്‍പ്പ് സമരം തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

ആദിവാസി ഭൂസമരത്തിന് ബിജെപി പിന്തുണ വേണ്ടെന്ന് ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിജെപി എല്ലാ കാലത്തും ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരായിരുന്നു. ഞങ്ങള്‍ തുടങ്ങിവച്ച സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് അവരുടെ ശ്രമം. അങ്ങനെ ആരും മുന്നോട്ട് വരേണ്ടെന്നും ഗീതാനന്ദന്‍ പറഞ്ഞു.

English summary
Tribal leader Seleena prekkanam attack BJP and Prime minister Narendra modi over tribal land issue. Behind the BJP support of land protest is pave the way for power in Kerala, she accused. Tribal leader M Geethanandan also comment against Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X