വ്യാഴാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്; സ്വാശ്രയ പ്രശ്‌നത്തില്‍ സമരം ശക്തമാക്കി യുഡിഎഫ്
തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടറിയേറ്റിലേക്ക് യുഡിഎഫിന്റൈ നേതൃത്വത്തിലും യുവജന സംഘടനകളുടെ നേതൃത്വത്തിലും മാര്‍ച്ച് നടത്താനും നിയമസഭയില്‍ എംഎല്‍എമാരുടെ നിരാഹാരം തുടരാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.
നിയമസഭാ കവാടത്തില്‍ എംഎല്‍എമാരായ ഹൈബി ഈഡനും ഷാഫി പറമ്പിലും നിരാഹാര സമരം തുടരുകയാണ്. ഷാഫി പറമ്പിലും ഹൈബി ഈഡനും അവശരാണെങ്കിലും സമരം തുടരുമെന്ന് യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിവരിച്ച കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.

വ്യാഴാഴ്ച യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ബുധനാഴ്ച യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചുമുണ്ടാകും. നിയമസഭക്കുള്ളില്‍ നിരാഹാരമിരിക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിടിവാശിയില്‍ അയവ് വരുത്തിയിട്ടുണ്ട്.
എന്നാല്‍ അനുകൂല തീരുമാനമുണ്ടാകുന്നത് വരെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാണമെന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ സഹകരിക്കാനും യോഗം തീരുമാനിച്ചു. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധനയ്‌ക്കെതിരെ നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം ആറ് ദിവസം പിന്നിട്ടിക്കുകയാണ്.
അതേസമയം ഫീസ് കുറയ്ക്കാന്‍ തയ്യാറായി എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ രംഗത്തു വന്നു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ സമരത്തിന് പിടിവള്ളിയായി എംഇഎസ് മാനേജ്‌മെന്റ്.
സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. സിപിഎം നടത്തുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍പോലും ഫീസ് ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ വാശിപിടിക്കുമ്പോഴാണ് സ്വാകാര്യ മാനേജ്‌മെന്റുകള്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications