കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന്റെ 'ഉന്തും തള്ളും' സിപിഎമ്മിന്റെ 'തറ' ഭാഷയും; വിമര്‍ശനവുമായി നേതാക്കള്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിന്റെ സ്വാശ്രയ സമരവും സമരത്തോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തിനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവിഭാഗത്തിലെയും നേതാക്കള്‍. സമരത്തെ അടിമച്ചമര്‍ത്തുകയും തറ ഭാഷയില്‍ പ്രതികിരക്കുകയുമാഎണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് കെപിസിസി അധ്യക്ഷന്‍ സുധീരന്റെ വിമര്‍ശനം.

സിപിഎം നേതാക്കള്‍ തറഭാഷയിലാണ് നിയമസഭയില്‍ സംസാരിക്കുന്നത്. തോന്നിയത് പറയാനുളളതല്ല നിയമസഭ. സിപിഐഎം കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണം. ഹര്‍ത്താല്‍ സംബന്ധിച്ച് വ്യത്യസ്ത്യ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അനിവാര്യമായ സാഹചര്യത്തിലാണ് ഇന്നലത്തെ ഹര്‍ത്താല്‍. എന്നാല്‍ സമരങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

kodiyeri-sudheeran

എന്നാല്‍ വിമോചന സമരകാലത്തെ തന്ത്രങ്ങളുമായി ഇപ്പോള്‍ വന്നിട്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. ഉന്തും തള്ളുമാണ് യുഡിഎഫിന്റെ സമരം. ചോരയ്ക്ക് പകരം മഷിക്കുപ്പിയുമായി സമരം നടത്താനെത്തിയവരാണ് കോണ്‍ഗ്രസുകാരെന്നും കോടിയേരി പരഹസിച്ചു.

സ്വശ്രയ മാനേജ്‌മെന്റ് പ്രസ്‌നത്തില്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്മുന്നില്‍ നടത്തിയ സമരം യുഡിഎഫ് ഏറ്റെടുത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനൂപ് ജേക്കബ്, ഹൈബി ഈഡന്‍ എന്നിവര്‍ നിയമസഭ കവാടത്തില്‍ നിരാഹാരമിരിക്കുകയാണ്.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്നും യുഡിഎഫ് സമരം സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടിയുള്ള സ്‌പോണ്‍സേഡ് സമരമാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. യുഡിഎഫിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സമരങ്ങളോട് മോശമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Read Also: കണ്ണൂരില്‍ ബസുകളുടെ മത്സരയോട്ടം; സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Read Also: ആറ് മാസം പ്രായമുള്ള കുരുന്നിനോടും കാമഭ്രാന്ത്: പ്രതികള്‍ അയല്‍വാസികളും ബന്ധുക്കളും...

Read Also: സരിതയുടെ അറസ്റ്റിന് പിന്നിലെ കളികള്‍, എസ്‌ഐ എങ്ങനെ സിഐ ആയി; വിധിപ്പകര്‍പ്പിലെ ദുരൂഹത!

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Self finance issue criticism against CPM and UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X