കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി നട്ടാല്‍കുരുക്കാത്ത നുണ പറയുന്നു; മന്ത്രി ഷൈലജയെ അപമാനിച്ചതിന് 30 പേര്‍ സാക്ഷി !

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ ഫീസ് ഇളവിന് തയ്യാറായി വന്ന മാനേജ്‌മെന്റ് പ്രതിനിധികളെ മുഖ്യമന്ത്രി വിരട്ടിയോടിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നു.

എകെജി സെന്ററില്‍ നിന്നും വന്ന ഫോണ്‍കോളാണ് ചര്‍ച്ച പൊളിച്ചത്. എന്നാല്‍ അത് മറച്ച് വയ്ക്കാന്‍ പച്ചക്കളം പറയുകയാണ് പിണറായി വിജയന്‍. എരിതീയില്‍ എണ്ണയൊഴിച്ചിട്ട് നട്ടാല്‍ കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി നിയമസഭയില്‍ റയുന്നത്. ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും സ്വകാര്യ മാനേജുമെന്റുകളുമായി ഉണ്ടാക്കിയ ധാരണ മുഖ്യമന്ത്രി അട്ടിമറിക്കുകയായിരുന്നു.

kk shylaja

ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി മോശമായാണ് സംസാരിച്ചതെന്നും മാനെജ്‌മെന്റുകളെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു. സ്വാശ്രയപ്രശ്‌നത്തില്‍ പിണറായി നിയമ സഭയില്‍ നടത്തിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

നിലവിലെ പ്രശ്‌നം സംബന്ധിച്ച് മുഖ്യമന്ത്രിയെ എല്ലാ കാര്യങ്ങളും ധരിപ്പിച്ചിരുന്നതാണ്. മാനെജ്‌മെന്റ് ഫീസ് കുറച്ചാല്‍ സര്‍ക്കാരിന് പ്രശ്‌നമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ അവസാന നിമിഷം തന്റെ പിടിവാശി കാട്ടി.

ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് മാനെജ്‌മെന്റ് പ്രതിനിധികളില്‍ ചിലര്‍ സമ്മതിച്ചിരുന്നു. ഫീസിളവോ, സ്‌കോളര്‍ഷിപ്പ് സബ്‌സിഡിയോ ഇതായിരുന്നു അവരുടെ ധാരണ. എന്നാല്‍ ചര്‍ച്ചയ്‌ക്കെത്തിയ മാനെജ്‌മെന്റ് പ്രതിനിധികളോട് മുഖ്യമന്ത്രി മോശമായാണ് പെരുമാറിയത്.

മന്ത്രി കെകെ ഷൈലജയെയും ആരോഗ്യ സെക്രട്ടറിയെയും പിണറായി അപമാനിച്ചു. മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റത്തിന് 30പേര്‍ സാക്ഷികളാണെന്നും ചെന്നിത്തല ആരോപിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Chennithala Slams Pinarayi Vijayan on Self finance issue says he us covering up truth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X