സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ സമയം വേണം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥആന സര്‍ക്കാര്‍. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. പ്രവേശനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടും.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പരീക്ഷാ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് എജി അറിയിച്ചത്. വെള്ളിയാഴ്ച പ്രവേശനം പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

എന്നാല്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കൂടതല്‍ സമയം വേണമെന്നാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസ് പ്രവേശന നടപടികള്‍ പൂര്‍ത്തിയായെന്ന മാനേജ്‌മെന്റുകളുടെ വാദം അംഗീകരിച്ചാണ് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടത്.
സീറ്റുകള്‍ അവശേഷിക്കുന്നെങ്കില്‍ അറിയിക്കണമെന്ന എന്‍ട്രന്‍സ് കമ്മിഷണറുടെ നിര്‍ദേശത്തോട് മാനേജ്‌മെന്റുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതും നോക്കികാണേണ്ടതാണ്. പ്രവേശന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് മാനേജുമന്റെുകള്‍ കോടതിയില്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ സീറ്റുകള്‍ അവശേഷിക്കുന്നെങ്കില്‍ എന്തുചെയ്യണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിച്ചില്ല.
പക്ഷേ കോളജുകള്‍ക്ക് സ്വന്തമായി കൗണ്‍സലിങ് നടത്താമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ സംയുക്ത കൗണ്‍സലിങ് നടത്തണമെന്ന് എന്‍ട്രന്‍സ് കമ്മിഷണറുടെ ഉത്തരവാണ് നില നില്‍ക്കുന്നത്.
Read Also: അകലെയുള്ള മിത്രവും അടുത്തുള്ള ചൈനയും ; ഇന്ത്യ അമേരിക്കന്‍ ക്യാമ്പിലേക്ക് നീങ്ങുന്നത് അപകടം...
Read Also: ഹൈദരാബാദ് യൂണിവേഴ്സ്റ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; തൂത്തുവാരി എസ്എഫ്‌ഐ-ദളിത് സഖ്യം
Read Also: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ സമയം വേണം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications