വിദ്യാർഥികൾക്ക് പ്രശ്നമില്ല,പ്രശ്നം സർക്കാരിനോ? സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഫീസ് 11 ലക്ഷം തന്നെ
എല്ലാ സ്വാശ്രയ കോളേജുകൾക്കും 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന് കോടതി. ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ദില്ലി: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേരളം നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. എല്ലാ സ്വാശ്രയ കോളേജുകൾക്കും 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന് കോടതി. ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാരിന്റെ ഫീസ് ഘടന അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് തന്നെ അടയ്ക്കണം. ബാക്കിയുള്ള ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി 15 ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി. രണ്ട് കോളേജുകൾക്ക് 11 ലക്ഷം രൂപ ഫീസ് വാങ്ങാൻ അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹർജി സമർപ്പിച്ചത്.

പണം നൽകി അഡ്മിഷൻ വാങ്ങാൻ വിദ്യാർഥികള്‍ തയ്യാറാണെന്ന് കോടതി വ്യക്തമാക്കി. കുറച്ചു പേർക്ക് മാത്രമാണ് പ്രശ്നംമുള്ളതെന്നും കോടതി പറഞ്ഞു. സർക്കാരിന് കുട്ടികളെ സാമ്പത്തികമായി സഹായിക്കാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. സഹായിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാരിൻറെ മറുപടി.
2016-17ൽ പത്ത് ലക്ഷം ആയിരുന്ന ഫീസ് അർഞ്ച് ലക്ഷം ആക്കിയത് എന്തടിസ്ഥാനത്തിലാണെന്നും കോടതി. ഹൈക്കോടതി നിശ്ചയിച്ച ഫീസ് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം കോടതി വിധി വിദ്യാർഥികൾക്ക് തിരിച്ചടിയായിട്ടുണ്ട്.












Click it and Unblock the Notifications