Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയിലെ നിരാഹാരസമരം നാല് ദിവസം പിന്നിട്ടു; യുക്തിയില്ലാ സമരമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം തുടരുകയാണ്. നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ സമരത്തോട് സര്‍ക്കാര്‍ യാതൊരുവിധ അനുഭാവ സമീപനവും കാട്ടുന്നില്ല.

പ്രതിപക്ഷ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തിയിരുന്നു. യുക്തിയില്ലാത്ത സമരമാണിതെന്നാണ് മന്ത്രി വിമര്‍ശിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ നയമപരമായ എല്ലാ നടപടികളും എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്, ഇനിയെന്തിനാണ് സമരമെന്ന് മന്ത്രി ചോദിക്കുന്നു.

kk-shylaja

സമരക്കാരോട് മൃദുസമീപനം വേണ്ടെന്നും എംഎല്‍എമാര്‍ സ്വയം നിരാഹാര സമരം അവസാനിപ്പിക്കട്ടേ എന്നുമാണ്‌സ സര്‍ക്കാറിന്റെ നിലപാട്.
പ്രതിപക്ഷം ഉന്നയിച്ച പരാതികളില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് തയ്യാറാണ്. പരാതികളില്‍ പരിഹാരമുണ്ടാക്കാനുള്ള സംവിധാനം കൊണ്ടുവരാനും സര്‍ക്കാര്‍ സന്നദ്ധമാണ്.

എന്നാല്‍ ഇതൊന്നും സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും പിന്നെയെങ്ങനെയാണ് സമവായമുണ്ടാകുകയെന്നുമാണ് സര്‍ക്കാരിന്റെ ചോദ്യം. പ്രതിപക്ഷ സമരം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏതെല്ലാം നേതാക്കളുടെ മക്കളാണ് സ്വാശ്രയ സീറ്റില്‍ പഠിക്കുന്നതെന്ന് ജനത്തിന് അറിയാമെന്നും മന്ത്രി കെക ഷൈലജ പ്രതികരിച്ചു.

ക്ഷീണിതരാണെങ്കിലും നിരാഹാര സമരം തുടരാനാണ് യുഡിഎഫ് എംഎല്‍എമാരുടെ തീരുമാനം. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയിരുന്നു. സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ശനിയാഴ്ച സഭാസമ്മേളനമില്ലെങ്കിലും എംഎല്‍എമാര്‍ സഭാകവാടത്തില്‍ സമരം തുടരുകയാണ്. ഞായറാഴ്ചയും സമരം തുടരും. നേരത്തേ ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നെങ്കിലും വേദി മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Read Also: സരിതയെ ലൈംഗികമായി പീഡിപ്പിച്ചവര്‍ ? ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുടുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+