കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര കോഴ വാങ്ങിയെന്ന് ജയരാജനോട് ചോദിക്കണം; 'ഇരട്ട ചങ്കന്' മുട്ടുവിറയെന്ന് കെ സുരേന്ദ്രന്‍

  • By വരുണ്‍
Google Oneindia Malayalam News

തിരുവന്തപുരം: സ്വാശ്രയ മെഡിക്കല്‍ സീറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചത് സ്വകാര്യ മാനേജ്‌മെന്റുകളില്‍ നിന്ന് സിപിഎം കോഴ വാങ്ങിയിട്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിപിഎം വാങ്ങിയ കോഴപ്പണം എത്രയാമെന്ന് വ്യവസായ മന്ത്രി സംബന്ധിച്ച് ഇപി ജയരാജനോട് ചോദിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു എംവി ജയരാജന്‍ രാജിവയ്ക്കാന്‍ കാരണവും കോഴപ്പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ പുതിയ നിയമം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

pinarayi-surendran

കോടിയേരിയുടെ അഭിപ്രായ പ്രകടനം പിണറായി സര്‍ക്കാരിന്റെ സ്വാശ്രയനയം തെറ്റാണെന്ന് പറയാതെ പറയുകയാണ് ചെയ്തത്. എന്നാല്‍ ഇരട്ടച്ചങ്കുള്ള പിണറായി വിജയന് മാനേജ്‌മെന്റുകളുടെ മുന്നില്‍ മുട്ടുവിറയ്ക്കുകയാമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

സ്വാശ്രയ മാനേജ്‌മെന്റുകളില്‍നിന്ന് സിപിഎം വന്‍തോതില്‍ കോഴ വാങ്ങിയിട്ടുണ്ട്. സ്വാശ്രയ സമരത്തിന്റെ പേരില്‍ ചെറുപ്പക്കാരെ ബലികൊടുത്ത പാര്‍ട്ടി ഇന്ന് ഒരു ലജ്ജയുമില്ലാതെ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മാനേജ്‌മെന്റുകളില്‍ നിന്ന് സിപിഎം കോഴ വാങ്ങിയെന്ന ആരോപണത്തിനോട് ചേര്‍ത്ത് വയ്ക്കുന്നതാണ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണവും. സ്വാശ്രയ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് എകെജി സെന്ററില്‍ നിന്ന് വന്ന ഫോണ്‍കോളിന് ശേഷമാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.

Read Also: ജനം ടിവിയില്‍ റെയ്ഡ്: ശമ്പളമില്ല, പിഎഫ് ഇല്ല, ഇന്‍ഷറുന്‍സില്ല; എതിര്‍ത്തവരെ സ്ഥലം മാറ്റി, കൂട്ട രാജി

Read Also: പിണറായി നട്ടാല്‍കുരുക്കാത്ത നുണ പറയുന്നു; മന്ത്രി ഷൈലജയെ അപമാനിച്ചതിന് 30 പേര്‍ സാക്ഷി !


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Self financing fees Hike BJP State general secretary K Surendran against Chief minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X