കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ച പൊളിച്ചത് സ്വാശ്രയ മാനേജ്‌മെന്റുകള്‍, പിടിവാശിയില്ല: സമരം ഇനിയും നീട്ടിനാവില്ലെന്ന് പിണറായി

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ ഫീസ് കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭ ഇന്നും സ്തംഭിപ്പിച്ചു. മാനേജുമെന്റുകളുടെ നിലപാടാണ് ചര്‍ച്ച പൊളിയാന്‍ കാരണം. ഫീസ് ഇളവ് ചെയ്യാനാകില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ചര്‍ച്ച ഇനിയും നീട്ടാനാവില്ല, ആരോഗ്യമന്ത്രിയയെും സെക്രട്ടറിയെയും താന്‍ ഭീഷണിപ്പെടുത്തിയെന്നത് തെറ്റായ പ്രചരണമാണെന്നും മുഖ്യമന്ത്രി നിയമസില്‍ വ്യക്തമാക്കി.

എന്നാല്‍ പിണറായി വിജയന്‍ പച്ചക്കളം പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചര്‍ച്ച അലസാന്‍ കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. ചര്‍ച്ചക്കെത്തിയ മാനേജ്‌മെന്റ് പ്രതിനിധികളെ പിണറായി വിജയന്‍ വിരട്ടിയോടിച്ചു. ആരോഗ്യമന്ത്രിയയെയും സെക്രട്ടറിയെയും മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി. എന്നിട്ട് നട്ടാല്‍ കുരുക്കാത്ത നുണപറയുകയാണ് പിണറായിയെന്ന് ചെന്നിത്തല ആക്ഷേപിച്ചു.

pinarayi vijayan

എന്തിനാണ് ഇവരെ വിളിച്ചുകൊണ്ടു വന്നതെന്നാണ് മന്ത്രി ശൈലജയോട് മുഖ്യമന്ത്രി ചോദിച്ചെന്ന് ചെന്നിത്തല ആരോപിച്ചു. താനാണു ക്ഷണിച്ചതെന്ന് പറഞ്ഞ ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനോടും പിണറായി കയര്‍ത്തു. സര്‍ക്കാരുമായി ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താന്‍ ഇപ്പോള്‍ എന്തു സാഹചര്യമാണ് ഉണ്ടായതെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ആരോഗ്യ സെക്രട്ടറി വിളിച്ചിട്ടു ചര്‍ച്ചയ്ക്കു വന്നവര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയാല്‍ മതി എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി പരുഷമായാണ് സംസാരിച്ചത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിക്കെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് ഇന്നും പ്രതിപക്ഷം നിയമസഭയിലെത്തിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ ചോദ്യോത്തരവേള നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം തുടര്‍ന്നു.

മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്വാശ്രയ പ്രശ്‌നം തീരും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും അറിയിച്ചു എന്നാല്‍ പ്രതിപക്ഷത്തിന്റേതു നിര്‍ഭാഗ്യകരമായ നിലപാടാണെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഒരു വിഷയത്തില്‍ സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതു ശരിയായ നടപടിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ ചെന്ന് ബഹളം തുടങ്ങിയതോടെ സഭാനടപടികള്‍ വെട്ടിച്ചുരുക്കിയതായി സ്പീക്കര്‍ ആഫറിയിച്ചു. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, റോജി എ ജോണ്‍ എന്നിവരുെട നിരാഹാരം സമരം തുടരുകയാണ്. മുസ്‌ലിം ലീഗ് അംഗങ്ങളായ പി ഉബൈദുല്ല, ടിവി ഇബ്രാഹിം എന്നിവരും അനുഭാവ സത്യഗ്രഹം നടത്തുന്നുണ്ട്.

Read Also: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; കൊലപാതക ശ്രമത്തിന് പിന്നില്‍ ബിജെപി ?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Self financing fees Hike Chief minister Pinarayi Vijayan against Managements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X