കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരത്ത് പാര്‍ട്ടി കുറയ്ക്കില്ല; 'കുത്തക മുതലാളിമാര്‍' തയ്യാര്‍, പിണറായി കേള്‍ക്കുന്നുണ്ടോ?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ സമരത്തിന് പിടിവള്ളിയായി എംഇഎസ് മാനേജ്‌മെന്റ്. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു. സിപിഎം നടത്തുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍പോലും ഫീസ് ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ വാശിപിടിക്കുമ്പോഴാണ് സ്വാകാര്യ മാനേജ്‌മെന്റുകള്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്.

നിലവില്‍ 2,50,000 രൂപയാണ് ഫീസ്. അത് 2,10,000 ആയി കുറച്ചാല്‍പോലും മാനേജ്‌മെന്റിന് നഷ്ടമുണ്ടാകില്ല. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പങ്കെടുക്കവെ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

pinarayi vijayan

മറ്റ് മെഡിക്കല്‍ മാനേജേമെന്റുകളും ഫീസ് കുറയ്ക്കാന്‍ തയാറാകും. ഇതിനായി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലാണ്. നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരവും തുടങ്ങി.

എന്നാല്‍ സര്‍ക്കാര്‍ സ്വാശ്രയ ഫീസ് വര്‍ദ്ധനവില്‍ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറായില്ല. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നായിരുന്നു പിണറായി വിജയന്റെ പിടിവാശി. പരിയാരം മെഡിക്കല്‍കോളേജിലെങ്കിലും ഫീസ് ഇളവ് നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരാകരിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ പിടിവാശിക്ക് കനത്ത തിരച്ചടിയാണ് ഫസല്‍ഗഫൂറിന്റെ പ്രതികരണം.

മാനേജുമെന്റുകള്‍ ഫീസ് കുറയ്ക്കാമെന്ന് പറഞ്ഞിട്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഫീസ് കുറയ്ക്കില്ലെന്ന സര്‍ക്കാരിന്റെ പിടിവാശി ആര്‍ക്ക് വേണ്ടിയാണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

മെറിറ്റ് സീറ്റുകളിലെ ഫീസ് രണ്ടര ലക്ഷം വേണമെന്നില്ല, 2.10 ലക്ഷം ആയാലും മതി എന്ന് മാനേജ്‌മെന്റുകള്‍ തന്നെ പറയുന്നു. 1.85 ലക്ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. എന്നിട്ടും പരിയാരത്ത് നേരത്തെ ഉണ്ടായിരുന്ന 1.5 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷം തന്നെ വേണമെന്ന് പിണറായി വിജയന്റെ പിടിവാശിയെന്ന് വിടി ബല്‍റാം എംഎല്‍എ കുറ്റപ്പെടുത്തി.

അനര്‍ഹമായ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, ക്യാപിറ്റേഷന്‍ ഫീസും കോഴയും യാഥാര്‍ത്ഥ്യമാണെന്ന് ശബ്ദരേഖാ തെളിവുകള്‍ സഹിതം എല്ലാവര്‍ക്കും ബോധ്യമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ രക്ഷിതാക്കളും കുട്ടികളും കൂടുതല്‍ തെളിവ് കൊണ്ടുവരട്ടെ എന്ന് പറഞ്ഞ് കൈകഴുകാതെ സര്‍ക്കാര്‍ സ്വമേധയാ തന്നെ സമഗ്രമായ അന്വേഷണം നടത്തണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Self Financing medical admission MES Ready to slash fee says Fazal gafoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X