കാളപെറ്റെന്ന് കേട്ട് കയറെടുക്കരുത്, പിന്തുണച്ചത് യുഡിഎഫിനെ അല്ല; മലക്കം മറിഞ്ഞ് വിഎസ്...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ വിഎസ് അച്യുതാന്ദനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നടോ വിഎസ് മലക്കം മറഞ്ഞു. താന്‍ നിയമസഭയില്‍ എംഎല്‍എമാര്‍ നിരാഹാരമിരുന്നവരെ പിന്തുണച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വിഎസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. സര്‍ക്കാരിന്റെ സമീപനം തെറ്റാണ്. നിയമസഭയിലെ എംഎല്‍എമാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ നിയമസഭയിലെ സമരത്തെക്കുരിച്ചല്ല പ്രതികരിച്ചതെന്നാണ് വിഎസ് ഇപ്പോള്‍ പറയുന്നത്.

സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി ചാനലുകളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. എസ്ബിടിഎസ്ബിഐ ലയനവുമായി ബന്ധപ്പെട്ട സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടറിയറ്റിന് സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. ആ സമരം ന്യായമാണെന്നും അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് ഇതിന് മറുപടി പറഞ്ഞത്.
ഈ പ്രതികരണം യുഡിഎഫ് എംഎല്‍മാര്‍ നടത്തുന്ന സ്വാശ്രയ സമരത്തെ സംബന്ധിച്ചാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത കൊടുക്കുകയും ചര്‍ച്ച നടത്തുകയും ചെയുകയാണുണ്ടായത്. താന്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ തന്റേതാണെന്ന് വരുത്തി സര്‍ക്കാറും താനും രണ്ട് തട്ടിലാണെന്ന് വ്യാജ ധാരണ സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. ഇത് തന്നെയും സര്‍ക്കാറിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാമെന്നും വിഎസ് പറഞ്ഞു.
വിഎസിന്റെ പ്രസ്താവനയോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച മന്ത്രിമാരായ ഇപി ജയരാജനെയും കെകെ ഷൈലജ ടീച്ചറെയും വിഎസ് വിമര്‍ശിച്ചു. പ്രസ്താവനയുടെ നിജസ്ഥിതി മനസിലാക്കാതെ കാളപെറ്റെന്ന് കേട്ടതോടെ ചിലര്‍ കയറെടുക്കുകയായിരുന്നെന്നും വി എസ് കുറ്റപ്പെടുത്തി.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications