സ്വാശ്രയ മെഡിക്കല്‍ കൊളെജുകളില്‍ ഫീസ് വര്‍ധന
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കൊളെജുകളില്‍ ഫീസ് വര്‍ധിപ്പിയ്ക്കാന്‍ ധാരണയായി. മെറിറ്റ് സീറ്റുകളില്‍ പത്ത് ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. എട്ട് സ്വകാര്യ മെഡിക്കല്‍ കൊളെജുകളുമായാണ് ധാരണയിലെത്തിയത്. ഇതുപ്രകാരം അന്‍പത് ശതമാനം സര്‍ക്കാര്‍ സീററില്‍ വര്‍ധനയുണ്ടാകും. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 20 ശതമാനം സീറ്റില്‍ പഴയ ഫീസ് തന്നെ തുടരും
സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഒരു ലക്ഷത്തി അറുപത്തയ്യായിരം ആയിരുന്ന ഫീസ് ഒരു ലക്ഷത്തില്‍ എണ്‍പതിനായിരമാക്കാനാണ് ധാരണയായത്. പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ അനുമതി ലഭിച്ചാല്‍ മാത്രമാണ് സ്വാശ്രയ മെഡിക്കല്‍ കൊളെജുകള്‍ ഈ ധാരണ നടപ്പിലാക്കുക.

പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്നും അസോസിയേഷന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ കരാറില്‍ ഒപ്പിടികയുള്ളൂവെന്ന് വ്യക്തമാക്കി. എംഇഎസ്, കരുണ, കണ്ണൂര്‍ മെഡിക്കല്‍ കൊളെജുകള്‍ എന്നിവ സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിട്ടില്ല.












Click it and Unblock the Notifications