കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍ സംഭരണത്തില്‍ 9,000 ലിറ്റര്‍ വര്‍ധന; ക്ഷീരസ്വയംപര്യാപ്തതയിലേക്ക് കോഴിക്കോട് ജില്ല

Google Oneindia Malayalam News

കോഴിക്കോട്: പാല്‍ സംഭരണത്തില്‍ കോഴിക്കോട് ജില്ല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നതായി കണക്കുകള്‍. ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ പാല്‍ സംഭരണത്തില്‍ 9.8% വര്‍ധന ഉണ്ടായതായി കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷം ജില്ലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന പാല്‍സംഭരണം 1,07,000 ലിറ്ററായി. കഴിഞ്ഞ വര്‍ഷം ഇത് 98,000 ലിറ്ററായിരുന്നു. രണ്ടുവര്‍ഷം കൊണ്ട് പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനൊപ്പം ജില്ലയും മുന്നേറുകയാണ്. ക്ഷീരവികസനവകുപ്പ് രണ്ട് വര്‍ഷത്തിനിടെ ജില്ലയില്‍ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായ് ചെലവഴിച്ചത് 2.75 കോടി രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം 820 പശുക്കളെയും 377 പശുക്കിടാങ്ങളെയും അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്നിരുന്നു. പുതുതായി 145 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍കൃഷി തുടങ്ങിയിട്ടുണ്ട്. പ്രാഥമിക ക്ഷീരസംഘങ്ങളുടെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി കെട്ടിടനിര്‍മാണം, പാല്‍ പരിശോധന ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ക്ഷീരസംഘങ്ങള്‍ക്ക് 2,61,01,678 രൂപ നല്‍കി. കൂടാതെ ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്തുകള്‍ വഴി വനിതകള്‍ക്ക് ഏകദേശം 1,700 കറവപ്പശുക്കളെ വിതരണം ചെയ്തതായി ക്ഷീരവികസന വകുപ്പ് അറിയിച്ചു.

milk

ഉത്പാദന ചെലവിന് അനുസരിച്ച് വില കിട്ടുന്നില്ലെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടത്തുന്ന പദ്ധതികളില്‍ മാറ്റം വരുത്തുകയും ലീറ്ററിന് നാലുരൂപ നിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 682 ലക്ഷം രൂപയും ഈ വര്‍ഷം 720 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്ക് ആശ്വാസമായി. ക്ഷീരകര്‍ഷകരുടെ ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1,100 രൂപയായി ഉയര്‍ത്തിയതായും വകുപ്പ് അറിയിച്ചു.

English summary
Kozhikode district is self sufficient in milk production
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X