പൊന്മുടിയില്‍ നിന്ന് സെല്‍ഫിയെടുത്ത യുവാവിന് പണി കിട്ടി; ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: പൊന്മുടിയിലും സെല്‍ഫി ദുരന്തം. സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വീണ് യുവാവിന് പരിക്ക്. വട്ടിയൂര്‍ക്കാവ് സ്വദേശി അഭയ്(19)ആണ് പരിക്കു പറ്റിയത്.
വീഴ്ച്ചയുടെ ആഘാതത്തില്‍ തലയ്ക്കാണ് പരിക്കുപറ്റിയത്. ഗുരുതരാവസ്ഥയിലായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ സുരക്ഷ സംവിധാനങ്ങളുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് ഇത്തരം ഒരു അപകടം ഉണ്ടായിരിക്കുന്നത്.

പൊന്മുടി ഹില്‍സ്റ്റേഷന്‍ കര്‍ശനമായ നിര്‍ദേശങ്ങളോടെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ടൂറിസം വകുപ്പും പോലീസും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും നിര്‍ദേശ ബോര്‍ഡുകളും പൊന്മുടിയുണ്ട്. എന്നിട്ടും അപകടം സംഭവിച്ചത് ആശ്ചര്യപ്പെടുത്തുന്നു.












Click it and Unblock the Notifications