സ്വർണം വിൽക്കാനുണ്ടോ? 1 പവനായാലും 10 പവനായാലും ലക്ഷങ്ങൾ കൈയ്യിൽ കിട്ടും..ഇതാണ് ആ സമയം
ശനിയാഴ്ച ഇറാനെതിരെ യുഎസും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം ആഗോള രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാക്കിയിരിക്കുകയാണ്. സ്വാഭാവികമായി നിക്ഷേപകരും കടുത്ത ആശങ്കയിലാണ്. പ്രതിസന്ധികാലത്ത് സ്വർണം സുരക്ഷിത നിക്ഷേപമായത് കൊണ്ട് തന്നെ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിൽ അഭയം പ്രാപിക്കുന്നതാണ് സാഹചര്യം. ഡിമാൻ്റ് ഉയരുന്തോറും സ്വർണത്തിൻ്റെ വിലയും ഉയരും. അതിനാൽ വരും ദിവസങ്ങളിലും സ്വർണ വില കത്തിക്കയറുമെന്നാണ് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സ്വർണത്തിൻ്റെ ഇപ്പോഴത്തെ വിലവർധനയ്ക്ക് പിന്നിൽ സംഘർഷങ്ങൾ മാത്രമല്ലെന്നാണ് ഇൻവാസറ്റ് പിഎംഎസിൻ്റെ ബിസിനസ് തലവൻ ഹർഷൽ ദസാനി പറയുന്നത്. കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള വാങ്ങൽ ശക്തമായി തുടരുകയാണ്, യഥാർത്ഥ പലിശ നിരക്കുകൾ ക്രമേണ കുറയുകയാണ്, കൂടാതെ ഡോളറിൽ നിന്നുള്ള ആഗോള വൈവിധ്യവൽക്കരണം തുടരുകയുമാണ്', അദ്ദേഹം വിശദീകരിച്ചു. ഈ സാഹചര്യത്തിൽ, അടുത്ത 12-18 മാസത്തിനുള്ളിൽ സ്വർണവില 6,000 ഡോളറിലേക്ക് എത്തുന്നത് അസാധ്യമല്ല. ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളും ധനപരമായ ഇളവുകളും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കും ഒരുമിച്ച് ചേരുമ്പോഴാണ് ഇത് സംഭവിക്കുക', അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ പ്രതിരോധ നില ഭേദിച്ചാൽ, ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന് 1,68,000 മുതൽ 1,70,000 വരെയാകാമെന്നാണ് ഇൻഡസ്ഇൻഡ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ജിഗർ ത്രിവേദി പറയുന്നത്. . യുഎസ്-ഇറാൻ യുദ്ധത്തിന്റെ ദൈർഘ്യം ഇതിൽ നിർണായകമാകും. റഷ്യ-യുക്രെയ്ൻ യുദ്ധം പോലെ ഇത് നീണ്ടുപോയാൽ, ഇന്ത്യയിൽ സ്വർണവില 10 ഗ്രാമിന് റെക്കോർഡ് ഉയർന്ന നിരക്കായ 1,80,000-ലേക്ക് എത്താൻ സാധ്യതയുണ്ട്," ഗുപ്ത കൂട്ടിച്ചേർത്തു.ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്ക് ഉടനടി അയവ് വരുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ, വിലയേറിയ ലോഹങ്ങൾക്ക് തുടർന്നും മുന്നേറ്റം ഉണ്ടാകുമെന്നാണ് വിശകലന വിദഗ്ദ്ധർ ആവർത്തിക്കുന്നത്.
സ്വർണം വിൽക്കാൻ ഉണ്ടോ? ലക്ഷപ്രഭു ആവാലോ
സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ വാങ്ങാൻ നിൽക്കുന്നവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അതായത് പത്ത് ഗ്രാമിന് 1.80 ലക്ഷം എന്നതൊക്കെ നികുതി കിഴിച്ചുള്ള തുകമാത്രമാണ്. പണിക്കൂലിയും നികുതിയുമെല്ലാം ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 2 ലക്ഷത്തിന് അടുത്ത് തുക വരും. അതുകൊണ്ട് തന്നെ സാധാരണക്കാരനെ സംബന്ധിച്ച് ഇനി സ്വർണത്തെ കുറിച്ച് ആലോചിക്കുകയേ വേണ്ട. അതേസമയം വിൽക്കുന്നവരെ സംബന്ധിച്ച് ഇതാണ് ഏറ്റവും ഉചിതമായ സമയം എന്ന് പറയേണ്ടി വരും. കഴിഞ്ഞ വർഷം വെറും 50,000രൂപയ്ക്ക് ഒരു പവൻ വാങ്ങിയ നിങ്ങൾക്ക് ഇന്ന് കുറഞ്ഞത് ഒരു പവൻ വിറ്റാൽ 1.20 ലക്ഷം രൂപയെങ്കിലും ലഭിക്കും. അതായത് ഇരട്ടിയിലും അധികം. 10 പവൻ സ്വർണം കൈയ്യിലുണ്ടെങ്കിൽ കുറഞ്ഞത് പന്ത്രണ്ടരലക്ഷത്തിന് അടുത്തെങ്കിലും കൈയ്യിൽ കിടക്കും. അത്യാവശ്യക്കാരല്ലെങ്കിൽ അൽപം ക്ഷമിക്കുന്നത് നല്ലതായിരിക്കുമെന്നും ചിലർ പറയുന്നുണ്ട്. കാരണം ഇപ്പോഴത്തെ വിദഗ്ധരുടെ പ്രവചനങ്ങൾ ശരിയായാൽ ഈ വർഷം അവസാനമാകുമ്പോഴേക്കും സ്വർണ വില അപ്രതീക്ഷിത ഉയരങ്ങൾ താണ്ടിയേക്കും. അതുകൊണ്ട് തന്നെ വിപണി ചലനങ്ങൾ കൃത്യമായി നിരീക്ഷിച്ചതിന് ശേഷം സ്വർണം വിൽക്കുന്നതായിരിക്കും ഉചിതം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications