Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വർണം ഇപ്പോൾ വിൽക്കുന്നതിലോളം വലിയ മണ്ടത്തരമില്ല'; കാരണം പറഞ്ഞ് സ്വർണ വ്യാപാരി

സ്വർണം വാങ്ങാൻ ഇപ്പോൾ മികച്ച സമയമാണെന്ന് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. ഇപ്പോഴത്തെ വിലക്കുറവ് പരമാവധി മുതലെടുക്കുന്നതാണ് ഉചിതം. ഇനിയും വില കുറയുമെന്ന് കാത്തിരുന്നാൽ തിരിച്ചടിയായിപ്പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഇപ്പോഴത്തെ വിലക്കുറവ് വളരെ ആശ്വാസകരമായ ഒരു കാര്യമാണ്. വാങ്ങേണ്ട ആളുകൾക്ക് എത്രയും പെട്ടെന്ന് തന്നെ വാങ്ങാനുള്ള ഒരു അവസരമാണിത്. വളരെ വില കുറഞ്ഞാണ് നിൽക്കുന്നത്. ഈ യുദ്ധം അവസാനിക്കുകയും കുറച്ചുകൂടി മുന്നോട്ട് പോവുകയും ചെയ്താൽ വില വീണ്ടും ഗണ്യമായി കൂടാനുള്ള സാധ്യതയുണ്ട്. അത് ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് പോകാം. നിലവിൽ ഉണ്ടായിരുന്ന സ്വർണ്ണവിലയിലെ റെക്കോർഡും മറികിടന്ന് ഒരുപക്ഷേ മുന്നോട്ട് പോകാം. ആ ഒരു സാഹചര്യം ഉണ്ടാവാതിരിക്കണമെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിലെ വിലക്കുറവ് നമ്മൾ മുതൽ എടുത്തുകൊണ്ട് സ്വർണം വാങ്ങുന്നതായിരിക്കും നല്ലത്.

goldprice2

ഒന്നര ലക്ഷത്തിന് മുകളിലേക്ക് വില കടന്നു പോകാനുള്ള സാധ്യതയും വിദൂരത്തിലല്ല. ഏറ്റവും പ്രധാനം യുദ്ധം അവസാനിപ്പിക്കാൻ ഉള്ള ശ്രമം ലോകരാജ്യങ്ങൾ നടത്തി സംഘർഷ സാധ്യത ഒഴിവാക്കുക എന്നതാണ്. എന്നാൽ മാത്രമേ കാര്യങ്ങൾ സാധാരണ നിലയിലേക്ക് പോകുകയുള്ളൂ.

പ്രതിസന്ധി ഒഴിഞ്ഞാൽ സ്വർണവില വീണ്ടും കുതിച്ചു കയറും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് നമ്മൾ. ഇപ്പോഴുള്ളത് തന്നെ വളരെ ഉയർന്ന വിലയാണ്. ഇതിൽ കൂടുതലായിട്ട് ഉയരുമ്പോൾ വ്യാപാരികളെ സംബന്ധിച്ച് അവരുടെ കയ്യിലുള്ള സ്റ്റോക്കിന് മൂല്യം വർദ്ധിക്കുന്നുണ്ട് എന്നത് മാത്രമാണ്.വില കൂടുന്നതിന് അനുസരിച്ച് വ്യാപാരം നടക്കുന്നില്ല. ഇപ്പോഴത്തെ വില സ്ഥിരമായി നിന്നാൽ പോലും ആളുകളുടെ കൈയ്യിൽ പണമില്ലാതെ വാങ്ങാനാകില്ലല്ലോ. ഇടത്തരക്കാരായിട്ടുള്ള ആളുകളുടെയും കൈയ്യിൽ സാമ്പത്തികം എത്തിയെങ്കിൽ മാത്രമേ ഈ വ്യാപാര മേഖലയ്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ.
വില ഒരു ലക്ഷത്തോട് അടുപ്പിച്ച് നിന്നാൽ മതിയെന്നാണ് വ്യാപാരികളിൽ വലിയ വിഭാഗവും ആവർത്തിക്കുന്നത്.

വലിയ ബ്രാൻഡുകളൊക്കെ സീറോ മെയ്ക്കിങ് ചാർജ്ജൊക്കെ പ്രഖ്യാപിച്ചാണ് പരസ്യം കൊടുക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പല വൻകിട ജ്വല്ലറികളും പിന്നീട് പൂട്ടിപ്പോകുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. കേരളത്തിലെ ജനങ്ങളെ സൗജന്യങ്ങൾ നൽകിയാൽ അല്ലെങ്കിൽ സൗജന്യങ്ങളുടെ പരസ്യങ്ങൾ കൊടുത്താൽ പെട്ടെന്ന് പറ്റിക്കാമെന്ന ചിന്തയിലാണ് ഇത്തരത്തിൽ ഓഫറുകൾ പ്രഖ്യാപിക്കുന്നത്. പക്ഷെ അങ്ങനെ ഓഫറുകൾ നൽകി ഒരുപാട് കാലം പിടിച്ച് നിൽക്കാനാകില്ല. ഓഫറുകൾ പ്രഖ്യാപിച്ചാൽ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അവർ ആ പണം ഉപഭോക്താക്കളിൽ നിന്നും ഈടാക്കും.

ഉടനടി പണം ആവശ്യമില്ലാത്ത ആളുകൾ സ്വർണം വിൽക്കാനായി അൽപം കൂടി കാത്തിരിക്കുന്നതിൽ തെറ്റില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻപ് ലഭിച്ചിരുന്നതിനേക്കാൾ വളരെ കുറഞ്ഞ തുക മാത്രമേ സ്വർണം വിൽക്കുമ്പോൾ ലഭിക്കുകയുള്ളൂ. അത് വ്യാപാരിയുടെ കുഴപ്പമല്ല നിലവിലെ മാർക്കറ്റ് വളരെ ഡൾ ആയിട്ടാണ് പോകുന്നത്. 24 കാരറ്റ് സ്വർണത്തിൻ്റെ വിലയും 916 ഗോൾഡ് റേറ്റും തമ്മിൽ വലിയൊരു അന്തരം വരുന്നുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള പ്രശ്നങ്ങളും ഈ സമയത്തുണ്ട്. അതൊന്നും വ്യാപാരികൾ കബളിപ്പിക്കുന്നതല്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+