കൊച്ചിയില്‍ സ്ത്രീകളുടെ അര്‍ദ്ധനഗ്ന പ്രതിഷേധം
കൊച്ചി: ഉത്തര്‍പ്രദേശിലെ തുടര്‍ച്ചയായ ബലാത്സംഗങ്ങളില്‍ കേരളത്തിലും പ്രതിഷേധം ശക്തം. അര്‍ദ്ധ നഗ്നകളായെത്തിയാണ് സ്ത്രീ കൂട്ടായ്മ പ്രതിഷേധിച്ചത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന നാടാണ് കേരളം. എന്നാല്‍ ആദ്യമായാണ് സ്ത്രീകള്‍ അര്‍ദ്ധ നഗ്നരായെത്തി ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

കൊച്ചിയില്‍ ഹൈക്കോടതിക്ക് മുന്നില്‍ വച്ചായിരുന്നു 'സ്ത്രീ കൂട്ടായ്മ' യിലെ അംഗങ്ങള്‍ അര്‍ദ്ധ നഗ്നരായെത്തി പ്രതിഷേധ പരിപാടി സംഘടപ്പിച്ചത്. സംഘടനയിലെ 30 ഓളം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഉത്തര്‍ പ്രദേശില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബലാത്സംഗ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ഷീറ്റുകള്‍ മാത്രം പുതച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളില്‍ നടപടിയെടുക്കണം എന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും സമരക്കാരുടെ കയ്യില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ അഞ്ച് സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുസ്ഥലത്ത് മോശമായി രീതിയില്‍ പ്രത്യക്ഷപ്പെടല്‍, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 4 ബുധനാഴ്ച വൈകീട്ടായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

Post by Shahana Sha.

Click it and Unblock the Notifications