കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ പാട്ടുകള്‍ സംരക്ഷിക്കാനും ജനകീയവത്കരിക്കാനും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് സെമിനാര്‍

  • By Desk
Google Oneindia Malayalam News

വടകര : വടക്കന്‍ പാട്ടുകള്‍ സംരക്ഷിക്കാനും ജനകീയവത്കരിക്കാനും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് കല്ലേരിയില്‍ നടന്ന വടക്കന്‍ പാട്ട് സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാര്‍ ഡോ രാഘവന്‍ പയ്യനാട് ഉദ്ഘാടനം ചെയ്തു. ഇ പി രാജഗോപാലന്‍ മോഡറേറ്ററായിരുന്നു. ഡോ പി പവിത്രന്‍, കെ വി സജയന്‍, ഡോ കെ എം ഭരതന്‍, ഡോ പി രഞ്ജിത്ത് എന്നിവര്‍ വിഷയാതരണം നടത്തി. കെ ടി ദിനേസന്‍ സ്വാഗതം പറഞ്ഞു.

ഫാസിസത്തിനെതിരെ പ്രതിരോധം തീർത്ത് സാംസ്‌കാരിക പാഠശാല ഫാസിസത്തിനെതിരെ പ്രതിരോധം തീർത്ത് സാംസ്‌കാരിക പാഠശാല

പതിനഞ്ചോളം വടക്കന്‍ പാട്ട് കലാകാരന്മാരെ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എം സി അപ്പുണ്ണി നമ്പ്യാര്‍ രചിച്ച വടക്കന്‍ പാട്ടുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം കഥാകൃത്ത് വൈശാഖന്‍ എം കെ പണിക്കോട്ടിക്ക് നല്‍കി നിര്‍വഹിച്ചു.

vadakanpattu

പ്രൊഫ കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. വി ആര്‍ സുധീഷ്, ബി കെ തെരുവോത്ത്, കടമേരി ബാലകൃഷ്ണന്‍, വി കരുണന്‍ ഗുരുക്കള്‍, മദനന്‍, ടി രാജന്‍, ശിവദാസ് പുറമേരി, ലത്തീഫ് മെഹ്ഫില്‍, വി ടി ബാലന്‍, പി ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

English summary
seminar about existence of 'vadakan pattukal' in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X