കരാര്വല്ക്കരണം ഒഴിവാക്കുന്നത് സ്ത്രീശാക്തീകരണത്തിന് കരുത്തെന്ന് കുടുംബ ശ്രീ സെമിനാര്‍
കല്‍പ്പറ്റ: ആദിവാസി മേഖലയിലെ കരാര്വല്ക്കരണം ഒഴിവാക്കുന്നത് ഈ വിഭാഗം സ്ത്രീകളുടെ ഉന്നമനത്തിനു ഗുണകരമാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൊലിക 2018 നോടനുബന്ധിച്ച് നടന്ന ഉണരുന്ന സ്ത്രീശക്തി ഉയരുന്ന വയനാട് സെമിനാര്‍ വിലയിരുത്തി. എസ്ടി മേഖലയില്‍ നിരവധി കുട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതു വഴി ആദിവാസികളുടെ സാമൂഹിക നിലവാരം ഉയര്‍ത്തുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്.
എല്ലായിടത്തും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു സമാനതകളുണ്ട്. കൃത്രിമവും യുക്തിരഹിതവുമായ ലിംഗവിവേചനമാണ് അതില്‍ പ്രധാനം. അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധം, ശിശുമരണങ്ങള്‍, അസമത്വം, അവഗണന തുടങ്ങിയവയെല്ലാം സ്ത്രീകള്‍ നേരിടുന്ന മറ്റ്പ്രശ്നങ്ങളാണ്.

ത്രിതല പഞ്ചായത്തുകളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി എത്തുന്ന ഫണ്ട് കുടുംബശ്രീ മുഖേന സാധാരണക്കാരായ സ്ത്രീകളിലേക്ക് എത്താന്‍ തുടങ്ങിയത് സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജ്ജം നല്കി. സാമൂഹിക സാമ്പത്തിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ വഴി നടപ്പാക്കാന്‍ തുടങ്ങിയത് മറ്റൊരു മുന്നേറ്റമാണ്. ജനകീയ അടിത്തറയുള്ളതും ശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയെ സ്വീകാര്യമാക്കി. ത്രിതല പഞ്ചായത്ത് സംവിധാനവും കുടുംബശ്രീ പ്രസ്ഥാനവും സ്ത്രീശക്തി ഉണരാന്‍ കാരണമാക്കിയിട്ടുണ്ട്. ഡിഡിയുജികെവൈ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. സെമിനാര്‍ വിലയിരുത്തി.
കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ വിജയം കൈവരിച്ച സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. മംഗലശ്ശേരി ചന്ദ്രന് വിഷയാവതരണം നടത്തി. വയനാട് പ്രസ്ക്ലബ്ബ് സെക്രട്ടറി പി ഒ ഷീജ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ പി സാജിത, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ കെ ടി മുരളി, കെ എ ഹാരിസ്, ജെന്റര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ വി ജയേഷ്, ലിസി പൗലോസ്, റോസമ്മാ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications